പച്ചപ്പയർ അഥവാ അച്ചിങ്ങ പയർ തോരൻ (ഉപ്പേരി) ഈ രീതിയിൽ തയാറാക്കി നോക്കൂ.
ചേരുവകൾ
- പച്ച പയർ – 250-300 ഗ്രാം
- സവാള – 1
- മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
- മുളകുപൊടി – 1 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 1-2സ്പൂൺ
- കടുക് – 1 സ്പൂൺ
- ചുവന്ന മുളക് – 1-2എണ്ണം
- തേങ്ങ – 1 – 2 പിടി
- കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- പയർ കഴുകി തീരെ ചെറുതായി മുറിക്കുക.
- ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചൂടാക്കുക.
- കടുക് പൊട്ടിച്ചു ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു മുറിച്ചു വച്ച വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് വഴറ്റുക.
- ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ച് ഉപ്പ് ആവശ്യത്തിന്
- ചേർത്തു തീരെ കുറച്ചു മാത്രം വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.
- വെന്തശേഷം തേങ്ങ, കറിവേപ്പില എന്നിവ ചേർത്തു യോജിപ്പിക്കുക.
content highlight: payar-upperi