Recipe

ഊണിനു കൂട്ടാൻ നാടൻ അച്ചിങ്ങ പയർ ഉപ്പേരി | payar-upperi

പച്ചപ്പയർ അഥവാ അച്ചിങ്ങ പയർ തോരൻ (ഉപ്പേരി) ഈ രീതിയിൽ തയാറാക്കി നോക്കൂ.

ചേരുവകൾ

  • പച്ച പയർ – 250-300 ഗ്രാം
  • സവാള – 1
  • മഞ്ഞൾപ്പൊടി – കാൽ സ്പൂൺ
  • മുളകുപൊടി – 1 സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ – 1-2സ്പൂൺ
  • കടുക്  – 1 സ്പൂൺ
  • ചുവന്ന മുളക് – 1-2എണ്ണം
  • തേങ്ങ – 1 – 2 പിടി
  • കറിവേപ്പില – ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പയർ കഴുകി തീരെ ചെറുതായി മുറിക്കുക.
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചൂടാക്കുക.
  • കടുക് പൊട്ടിച്ചു ചുവന്ന മുളകും കറിവേപ്പിലയും ചേർത്തു മുറിച്ചു വച്ച വെളുത്തുള്ളി, ഉള്ളി എന്നിവ ചേർത്ത് വഴറ്റുക.
  • ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവ ചേർത്തു യോജിപ്പിച്ച് ഉപ്പ് ആവശ്യത്തിന്
  • ചേർത്തു തീരെ കുറച്ചു മാത്രം വെള്ളം ഒഴിച്ച് ചെറിയ തീയിൽ വേവിക്കുക.
  • വെന്തശേഷം തേങ്ങ, കറിവേപ്പില എന്നിവ ചേർത്തു യോജിപ്പിക്കുക.

content highlight: payar-upperi