മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് കാവ്യാ മാധവൻ.. ഒരുകാലത്ത് മലയാളം സിനിമയിൽ വളരെ മികച്ച കഥാപാത്രങ്ങളെയാണ് താരം അവിസ്മരണീയമാക്കിയിട്ടുള്ളത് ഓരോ കഥാപാത്രങ്ങളും വളരെ പക്വതയോടെ മികച്ച രീതിയിൽ അവതരിപ്പിക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ 2016 ദിലീപു മായുള്ള വിവാഹത്തിനുശേഷം കാവ്യ സിനിമയിൽ നിന്നും വലിയൊരു ഇടവേളയാണ് എടുത്തത് തുടർന്നങ്ങോട്ട് സിനിമയിൽ താരത്തെ അധികം കാണാൻ പോലും കിട്ടിയില്ല എന്ന് പറയുന്നതാണ് സത്യം. സിനിമയിൽ നിന്നും ഇടവേള എടുത്ത് താരം ഒരു കുടുംബിനിയായി മുൻപോട്ട് പോവുകയായിരുന്നു.
സോഷ്യൽ മീഡിയയിൽ പോലും അത്ര സജീവമായിരുന്നില്ല പിന്നീട് കാവ്യ കാവ്യയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ അറിഞ്ഞത് ദിലീപിന്റെ ഫാൻസ് പേജുകളിൽ നിന്നും കാവ്യയുടെ ഫാൻസ് പേജുകളിൽ നിന്നും ഒക്കെയാണ്. അടുത്തകാലത്താണ് സോഷ്യൽ മീഡിയയിൽ കാവ്യാ സജീവ സാന്നിധ്യമായി മാറിയത്. അതിന് കാരണം താരത്തിന്റെ ഓൺലൈൻ ബോട്ടിക്ക് ആയ ലക്ഷ്യയാണ്. ഓൺലൈൻ ബിസിനസ്സിൽ കൂടുതൽ സജീവമായതുകൊണ്ടാണ് കാവ്യാ ഇൻസ്റ്റഗ്രാമിൽ സജീവമായിരിക്കുന്നത് ഇപ്പോൾ കാവ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്
View this post on Instagram
ലൈറ്റ് റോസ് നിറത്തിലുള്ള സാരിയിൽ ട്രഡീഷണൽ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾക്ക് വലിയ ആരാധകനിരയാണ് ഉള്ളത് വളരെയധികം കമന്റുകളും ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നുണ്ട്. പഴയ കേരളത്തനിമ ഇപ്പോൾ കാവ്യയ്ക്ക് തിരികെ വന്നു എന്നാണ് പലരും പറയുന്നത് നിരവധി ആളുകളാണ് ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് എത്തുന്നത്. അതീവ സുന്ദരിയായിരിക്കുന്നു പഴയ സൗന്ദര്യം വീണ്ടെടുത്തിരിക്കുന്നു എന്ന് തുടങ്ങി കൂടുതൽ ആളുകളും താരത്തിന്റെ സൗന്ദര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. പലപ്പോഴും സോഷ്യൽ മീഡിയയിൽ കമന്റുകൾ ഉയരുമ്പോൾ അതിനൊന്നും പ്രതികരിക്കുന്ന രീതി താരതനില്ല അത്തരത്തിൽ ഈ ഒരു ചിത്രത്തിന് വന്ന കമന്റുകൾക്കും താരം പ്രതികരിച്ചിട്ടില്ല.