കൊച്ചി: കേരള ഹൈക്കോടതിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് II തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ 12 ഒഴിവാണുള്ളത്. സ്ഥിരനിയമനമാണ്. 14/2024, 15/2024 റിക്രൂട്ട്മെന്റ് നമ്പറുകളിലായിട്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. ഇതിൽ 14/2024 നമ്പർ മുസ്ലിം വിഭാഗക്കാർക്കുള്ള എൻ സി എ (ഒരു ഒഴിവ്) വിജ്ഞാപന വും 15/2024 റഗുലർ നിയമനവും (11 ) ആണ്.
പ്ലസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് അപേക്ഷകർക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ടൈപ്പ്റൈറ്റിങ്ങിൽ (ഇംഗ്ലീഷ്) കെ ജി ടി ഇ (ഹയർ), കംപ്യൂട്ടർ വേർഡ് പ്രോസസിങ്/ തത്തുല്യ സർട്ടിഫിക്കറ്റ് അഭികാമ്യം. അപേക്ഷകർ 02-01-1988- 01-01-2006-നും ഇടയില്‍ ജനിച്ചവരായിരിക്കും. സംവരണവി ഭാഗങ്ങൾക്ക് ഉള്‍പ്പെടുന്നവരാണെങ്കില്‍ അവർക്ക് ഉയർന്ന പ്രായപരിധിയില്‍ നിയമാനുസൃതമായ ഇളവ് ലഭിക്കും.
ഒബ്ജക്ടീവ് മാതൃകയിലുള്ള പരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഒ എം ആർ പരീക്ഷയിൽ കംപ്യൂട്ടർ പരിജ്ഞാനം (50 മാർക്ക്), ജനറൽ നോളജ്, കറന്റ അഫയേഴ്സ‌് (30 മാർക്ക്), ജനറൽ ഇംഗ്ലീഷ് (20 മാർക്ക്) എന്നിവയിൽനിന്ന് ചോദ്യങ്ങളുണ്ടാകും. 75 മിനുറ്റാണ് പരീക്ഷ സമയം.
ഒബ്ജക്ടീവ് ടെസ്റ്റിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ടൈപ്പിങ് ടെസ്റ്റുണ്ടാകും. ടൈപ്പിങ് വേഗവും കംപ്യൂട്ടർ പരിജ്ഞാനവുമായിരിക്കും ഇവിടെ പരിശോധിക്കുക. എഴുത്തുപരീക്ഷയും ടൈപ്പിങ്‌ടെസ്റ്റും എറണാകുളത്തായിരിക്കും നടക്കുക. 27900 മുതല്‍ 63700 രൂപവരെയാണ് ഈ തസ്തികതയിലെ ജോലിക്കായുള്ള ശമ്പളം.
അപേക്ഷകർ 500 രൂപ അപേക്ഷ ഫീസായി നല്‍കണം. എസ് സി/ എസ് ടി/തൊഴിൽരഹിതരായ ഭിന്നശേഷിവിഭാഗക്കാർ എന്നിവർ ഫീസ് നല്‍കേണ്ടതില്ല. ഇവർ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. കേരള ഹൈക്കോടതിയുടെ വെബ്സൈറ്റ് വഴി വൺടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിന് ശേഷം അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ റിക്രൂട്ട്മെൻ്റ് നമ്പർ വ്യക്തമാക്കണം
2025 ജനുവരി 6 ആണ് അപേക്ഷിക്കേണ്ട അവസാന തിയതി. ഫീസ് ഓൺലൈനായി ജനുവരി 6 വരെ അടയ്ക്കാം. ഓഫ്ലൈനായി ജനുവരി 9 മുതൽ 15 വരേയും ഫീസടയ്ക്കാം. വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ hekrecruitment.keralacourts.in സന്ദർശിക്കുക.
പ്ലേസ്മെന്റ് ഡ്രൈവ്
കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി ഡിസംബർ 19 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ 18 ന് ഉച്ചക്ക് 1 മണിക്ക് മുൻപായി https://forms.gle/6fiYLntYEk7LFytZ9 ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം.
ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഡിസംബർ 19 ന് രാവിലെ 10 മണിക്ക് എസ്.സി/എസ്.ടി നാഷണൽ കരിയർ സർവീസ് സെന്റർ, സംഗീത കോളേജിനു പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപനത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം. ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/ST’s Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0471 2332113.
content highlight: kerala-high-court-job-opportunity