ക്രിസ്‌മസ് സമ്മാനമായി ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് കോട്ടയത്തും പ്രവർത്തനം ആരംഭിക്കുന്നു. കോട്ടയം മണിപ്പുഴയിൽ 14 ശനിയാഴ്ച പ്രവർത്തനം ആരംഭിക്കും. രണ്ട്നിലകളിലായി 2.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള മാളാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് നാലു മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.
പാലക്കാട്, കോഴിക്കോട് എന്നിവയ്‌ക്ക് സാമാനമായി ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്‌റ്റോർ, ലുലു കണക്‌ട് എന്നിവയ്‌ക്ക് ഊന്നൽ നൽകുന്ന മിനി മാൾ ആയാണ് കോട്ടയത്തും സജ്ജമാക്കിയിരിക്കുന്നത്. ലോകോത്തര ബ്രാൻഡുകളുടെ സാന്നിധ്യവും വിനോദത്തിന്റെയും ഭക്ഷണ വൈവിധ്യത്തിന്റെയും ശ്രദ്ധേയ ആകർഷണങ്ങളും കോട്ടയത്തുണ്ടാകും. പുതിയ കാർഷിക ഉൽപന്നങ്ങൾ മുതൽ പ്രീമിയം അന്താരാഷ്ട്ര ഉൽപ്പന്നങ്ങൾ വരെ ഒറ്റക്കുടക്കീഴിൽ ലഭിക്കും.
ശനിയാഴ്ച രാവിലെ 11.30- ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ മുഖ്യാതിഥിയായിരിക്കും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം. എ. യൂസഫ് അലി ആമുഖപ്രഭാഷണം നടത്തും. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.യൂസഫ് അലി സ്വാഗതവും ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം.എ.നിഷാദ് നന്ദിയും പറയും. എം. പി. മാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ. മാണി, ഹാരിസ് ബീരാൻ, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, മലയാള മനോരമ ചീഫ് എഡിറ്റർ മാമ്മൻ മാത്യു, മുനിസിപ്പൽ ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, വാർഡ് അംഗം ഷീനാ ബിനു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
STORY HIGHLIGHT: kottayam lulu mall