Kerala

ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം – lorry hits bike young woman died

ബൈക്കിൽ കൂടെയുണ്ടായിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

കോഴിക്കോട് ലോറി ബൈക്കിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാത്തറ സ്വദേശി അൻസില ആണ് അപകടത്തിൽ മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന അൻസിലയുടെ സഹോദരൻ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ലോറിയ്ക്ക് മുമ്പിൽ വേഗത കുറച്ചുകൊണ്ട് കാര്‍ മുന്നോട്ട് നീങ്ങുന്നത് സിസിടിവിയിൽ വ്യക്തമാണ്. ഇതിനിടയിൽ ലോറിയുടെ പിന്നിൽ വരുകയായിരുന്ന ബൈക്ക് യാത്രികൻ ലോറിയെ മറികടക്കാൻ ശ്രമിച്ചു. ഇതിനിടയിൽ മുന്നിലെ കാറിനെ മറികടക്കുന്നതിനായി ലോറി ഡ്രൈവറും വലത്തോട്ട് വാഹനം വെട്ടിച്ചതോടെയാണ് ബൈക്കിൽ തട്ടിയത്. ഇതോടെ ബൈക്കിന്‍റെ പിന്‍സീറ്റിലുണ്ടായിരുന്ന അന്‍സില റോഡിൽ വീണു. തുടര്‍ന്ന് ലോറിയുടെ പിന്‍ചക്രം കയറിയിറങ്ങുകയായിരുന്നു.

അന്‍സിലയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

STORY HIGHLIGHT: lorry hits bike young woman died