നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരുപാട് ഭക്ഷണങ്ങളുണ്ട് അവയിൽ പാലത്തിന്റെയും ഗുണം നമുക്ക് അറിയില്ല അത്തരത്തിൽ നമ്മൾ അറിയാതെ പോയ ഒരുപാട് ഗുണങ്ങൾ ഉള്ള ഒന്നാണ് ബ്ലൂബെറി. ബ്ലൂബെറിയുടെ ആരോഗ്യഗുണങ്ങൾ നോക്കാം
സമ്മർദം കുറയ്ക്കുന്നു
നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഒരു പഴവർഗ്ഗമാണ് ബ്ലൂബെറി ഇത് നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റം നൽകുന്നതിനോടൊപ്പം തലച്ചോറിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട് ഒരുപാട് സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾ ബ്ലൂബെറി കഴിക്കുകയാണെങ്കിൽ ഓക്സിഡറ്റീവ് സമ്മർദ്ദത്തെ ചെറുക്കുവാൻ സഹായിക്കും
ഓർമ്മശക്തി
കൊച്ചു കുട്ടികൾക്ക് ബ്ലൂബെറി കൊടുക്കുന്നത് വളരെ നല്ലതാണ് കുട്ടികളിലെ ഓർമ്മശക്തി വർദ്ധിപ്പിക്കുവാൻ ബ്ലൂബെറിക്ക് സാധിക്കും. ഇതിൽ ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് ഓർമ്മശക്തി മെച്ചപ്പെടുത്തുന്നു
രോഗ സംരക്ഷണം
ബ്ലൂബെറി പതിവായി കഴിക്കുകയാണെങ്കിൽ സീസണൽ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ സാധിക്കും എന്നാണ് മനസ്സിലാകുന്നത് രോഗപ്രതിരോധശേഷി ധാരാളം ബ്ലൂബെറിയിൽ അടങ്ങിയിട്ടുണ്ട് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങളാണ് ഇതിൽ ഉള്ളത് അതുകൊണ്ടുതന്നെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നുണ്ട്
പ്രമേഹം നിയന്ത്രിക്കുന്നു
ബ്ലൂബെറി പ്രമേഹം നിയന്ത്രിക്കുവാൻ വളരെയധികം സഹായിക്കുന്നുണ്ട്. ബ്ലൂബറിക്ക് കുറഞ്ഞ ഗ്ലൈസ്മിക് സൂക്ഷിക്കുകയാണ് ഉള്ളത് ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്
ക്യാൻസർ പ്രതിരോധിക്കുന്നു
ബ്ലൂബെറിയിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾക്ക് ക്യാൻസറുകളെ പ്രതിരോധിക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. ബ്ലൂബെറി കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു