ഒരു വ്യക്തിയുടെ ശരീരത്തിന്റെ ആരോഗ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് വിറ്റാമിൻ ഡി. വിറ്റാമിൻ ഡി നമ്മുടെ ശരീരത്തിൽ കുറയുമ്പോൾ പലതരത്തിലുമുള്ള അസുഖങ്ങൾ നമുക്ക് ഉണ്ടാകും എന്നാൽ വിറ്റാമിൻ ഡി എങ്ങനെയാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് പ്രധാനമായും മത്സ്യമാംസാദികൾ കഴിക്കുന്ന ആളുകളാണ് വിറ്റാമിൻ ഡിയുടെ അളവ് കൂടുതലുള്ളത്. അപ്പോൾ വെജിറ്റേറിയനായ ആളുകൾക്ക് എങ്ങനെയാണ് ശരീരത്തിൽ വിറ്റാമിൻ ഡി ലഭിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് പറയുന്നത്
പാൽ
വിറ്റാമിൻ ഡി യുടെ ഒരു കലവറ തന്നെയാണ് പാലും പാൽ ഉൽപ്പന്നങ്ങളും ഇത് കൂടുതലായി കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡി ശരീരത്തിലേക്ക് എത്തുന്നുണ്ട്. പാല് തൈര് നെയ്യ് വെണ്ണ തുടങ്ങിയവയൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ വിറ്റാമിൻ ഡി ധാരാളം ശരീരത്തിൽ എത്തും
കൂൺ
കൂൺ അഥവാ മഷ്റൂം വിറ്റാമിൻ ഡിയുടെ ഒരു വലിയ കലവറ തന്നെയാണ് നോൺവെജ് ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് കൂൺ ഉപയോഗിക്കുകയാണെങ്കിൽ വിറ്റാമിൻ ശരീരത്തിലേക്ക് ഒരുപാട് എത്തും
ഓറഞ്ച്
ഓറഞ്ച് ജ്യൂസിലും നാരങ്ങയിലും ഒക്കെ വിറ്റാമിൻ ഡി വളരെയധികം അടങ്ങിയിട്ടുണ്ട് ഇത്തരത്തിലുള്ള ജ്യൂസുകൾ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കി മാറ്റുകയാണെങ്കിൽ വിറ്റാമിൻ ഡി കൂടുതലായും നമ്മുടെ ശരീരത്തിൽ ലഭിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണം കൂടുതലായി ഡയറ്റിൽ ഉൾപ്പെടുത്താൻ പാടുള്ളൂ നല്ലൊരു ഡയറ്റേഷനെ കണ്ടതിനുശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നമുക്ക് വിറ്റാമിൻ ഡി ശരീരത്തിൽ എത്തിക്കാവുന്നതാണ്.