World

രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഫ്രഞ്ച് പ്രധാനമന്ത്രിയായി ഹോസ്വ ബൈഹൂഹ് – Francois Bayrou named as new French Prime Minister

ഈ വര്‍ഷം മാക്രോണിന്റെ നാലാമത്തെ പ്രധാനമന്ത്രി കൂടിയാണ് ഹോസ്വ ബൈഹൂഹ്

രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഹോസ്വ ബൈഹൂഹിനെ പ്രധാനമന്ത്രിയായി നിയമിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ബജറ്റ് ബില്‍ പാസാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തേത്തുടര്‍ന്ന് മിഷേല്‍ ബാര്‍ണിയറെ പുറത്താക്കി ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാക്രോണിന്റെ പാര്‍ട്ടിയുടെ സഖ്യകക്ഷിയായ ഡെമോക്രാറ്റിക് മൂവ്‌മെമെന്റ് നേതാവ് ബൈഹൂഹിനെ പ്രധാനമന്ത്രിയായി നിയമിച്ചത്.

ഈ വര്‍ഷം മാക്രോണിന്റെ നാലാമത്തെ പ്രധാനമന്ത്രി കൂടിയാണ് ഹോസ്വ ബൈഹൂഹ്. നേരത്തെ, പ്രതിപക്ഷപാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് മിഷേല്‍ ബാര്‍ണിയര്‍ പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. ഇടതുപാര്‍ട്ടികളും തീവ്രവലതുപാര്‍ട്ടികളും ഒന്നിച്ചതോടെയാണ് പ്രമേയം പാസായത്. 331 എം.പി.മാര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. 1962-നുശേഷം അവശ്വാസപ്രമേയത്തിലൂടെ ഫ്രാന്‍സില്‍ അധികാരത്തില്‍നിന്ന് പുറത്താകുന്ന ആദ്യ സര്‍ക്കാരായിരുന്നു ബാര്‍ണിയറുടേത്.

STORY HIGHLIGHT: Francois Bayrou named as new French Prime Minister