ചേരുവകൾ :
റവ
നെയ്യ്
വെളിച്ചെണ്ണ
കടുക്
ഉഴുന്ന്
കടല പരിപ്പ്
ഉണക്ക മുളക്
കറിവേപ്പില
ഇഞ്ചി
പച്ചമുളക്
ക്യാരറ്റ്
ഉപ്പ്
തേങ്ങ
പാൽ
മല്ലിയില
അണ്ടിപ്പരിപ്പ്
തയ്യാറാക്കുന്ന വിധം :
ആദ്യം തന്നെ ഒരു പാത്രം ചൂടാവാൻ വെച്ച് അതിലേക് രണ്ട് സ്പൂൺ നെയ്യ് ഒഴിച്ചു ചൂടാകുക. ഇനി അതിലേക് മുക്കാൽ കപ്പ് റവ ഇട്ട് ലോ ഫ്ളൈമിൽ കളർ മാറാത്ത രീതിയിൽ ചൂടാക്കിഎടുക്കുക. റവ വേറൊരു പാത്രത്തിലോട്ട് മാറ്റി അതെ പാനിലേയ്ക് ഒരു സ്പൂൺ വെളിച്ചെണ്ണ, ഒരു സ്പൂൺ നെയ്യ് ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ കുറച്ച് കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടി കഴിഞ്ഞാൽ ഒരു സ്പൂൺ ഉഴുന്ന്, ഒരു സ്പൂൺ കടല പരിപ്പും ചേർക്കാം. ഇനി ഇതിലേയ്ക് രണ്ട് ഉണക്ക മുളകും, കറിവേപ്പില ചേർത്തു കൊടുക്കാം. കറിവേപ്പില മൂത്തു വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കാം. കൂടെ തന്നെ ഒരു കഷ്ണം ഇഞ്ചി, പച്ചമുളക്, ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞത്, ഉപ്പ് ചേർത്ത് നന്നായി വാട്ടുക.
നിങ്ങൾക് ഇനിയും കൂടുതൽ വെജിറ്റബിൾ വേണമെങ്കിൽ ഈ സമയത്ത് ചേർക്കാവുന്നതാണ്. ഇനി ഇതിലേയ്ക് രണ്ട് സ്പൂൺ തേങ്ങയും കൂടെ ചേർത്ത് ഇളക്കുക. അരകപ്പ് നോർമൽ വെള്ളം ഒഴിക്കുക. ഇനി ഏത് കപ്പിൽ ആണോ വെള്ളം എടുത്തത് ആ കപ്പിൽ തന്നെ പാലും ചേർത്ത്കൊടുക്കുക. ഇത് ഉപ്പുമാവിന് നല്ല ടേസ്റ്റ് നൽകുന്നു. നല്ലപോലെ തിളച്ചാൽ ഇതിലൊട്ട് നേരത്തെ തയാറാക്കിയ റവ കുറച്ച് കുറച്ചായി ഇട്ട് കൊടുത്ത് കട്ട കെട്ടാതെ ഇളക്കിഎടുക്കാം. അവസാനം ആവിശ്യത്തിന് ഉപ്പും കുറച്ച് മല്ലിയിലയും ഇട്ട് കൊടുക്കുക.