ലോക്സഭയിലെ കന്നി പ്രസംഗത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. ഹിമാചല്‍ സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിയമങ്ങള്‍ ഉണ്ടാക്കുകയും സൗഹൃദപരമല്ലാത്ത നയങ്ങള്‍ കൊണ്ട് ആപ്പിള്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗം അപകടത്തിലാക്കുകയും ചെയ്യുന്നുവെന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
‘ഒരാള്‍ക്ക് വേണ്ടി എല്ലാം മാറ്റിമറിക്കുന്നു. സര്‍ക്കാര്‍ അദാനിക്ക് എല്ലാ കോള്‍ഡ് സ്റ്റോറേജും നല്കി. ഹിമാചലിലെ ആപ്പിള്‍ കര്‍ഷകര്‍ കരയുകയാണ്. കാരണം എല്ലാം ഒരാള്‍ക്ക് വേണ്ടി മാറ്റുന്നു. ഒരാള്‍ക്ക് വേണ്ടി 142 കോടി ഇന്ത്യക്കാര്‍ അവഗണിക്കപ്പെടുന്നു. റെയില്‍വേയും വിമാനത്താവളങ്ങളും ഉള്‍പ്പെടെ എല്ലാ ബിസിനസുകളും ഒരാള്‍ക്ക് നല്കുന്നു.’ പ്രിയങ്ക പറഞ്ഞു. ഇതോടെ ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതാണെന്ന് ബിജെപി അംഗങ്ങള്‍ പ്രിയങ്കയോട് പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ പോലെ പ്രിയങ്കയുടെയും അവബോധമില്ലായ്മയാണ് ഇതിലൂടെ വ്യക്തമായതെന്നും രാഷ്ട്രീയ സര്‍ക്കസ് തുടങ്ങിയിട്ടേയുള്ളു എന്നും അമിത് മാളവ്യ സമൂഹമാധ്യമമായ ട്വിറ്ററില്‍ കുറിച്ചു.
STORY HIGHLIGHT: priyanka gandhi