കടയുടമ അപകടത്തിൽപ്പെട്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സ്ഥാപനത്തിലെത്തി പണം തട്ടിയെടുത്തു. ബുധനാഴ്ച വൈകീട്ട് 4.15ഓടെ അങ്ങാടി പേട്ടയിലെ തൃക്കോമല സ്വദേശി ജസീമിന്റെ നിസാര ടെക്സ്റ്റയിൽസിലെത്തിയാണ് മധ്യവയസ്കൻ പണം തട്ടിയെടുത്തത്.
സ്കൂളിലേക്ക് കുട്ടികളെ കൊണ്ടു പോകുന്ന വഴി ജസീം അപകടത്തിൽപ്പെട്ട് ആശുപത്രിയിലാണെന്നും രൂപ തന്നുവിടണമെന്നുമാണ് കടയിലെ ജീവനക്കാരോട് പറഞ്ഞത്. ജീവനക്കാരി രണ്ടായിരം രൂപ എടുത്ത് ഏൽപിച്ചതോടെ വിരുതൻ വേഗംസ്ഥലം വിട്ടു. പണം തട്ടിയെടുത്തെന്ന് സംശയിക്കുന്നയാളുടെ ചിത്രം കടയിലെ സി.സി.ടി വി യിൽ പതിഞ്ഞു. ഇത് സംബന്ധിച്ച് റാന്നി സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
STORY HIGHLIGHT: stole the money