ചെടിയുടെ വേര് അതിവേഗത്തിൽ വളരാൻ കറ്റാർവാഴ ജെല്ല് പ്രത്യേക രീതിയിൽ ഉപയോഗിക്കാം. കൃഷിയിടത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല എളുപ്പത്തിൽ തയ്യാറാക്കാം എന്നതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. ഇതൊരു വളർച്ച ഹോർമോൺ ആയും സ്ട്രസ് റിലീസിംഗ് ഹോർമോണായും പ്രവർത്തിക്കുന്നു. ഈ ലായനിയെ കുറിച്ചാണ് ഇന്ന് പറയുന്നത്. പുതിയ ചെടികളോ പുതിയ നടീൽ വസ്തുക്കളോ ഈ ലായനിയിൽ കുത്തിവെച്ച് 30 മിനിറ്റ് കഴിഞ്ഞ് നടാം. കറ്റാർവാഴയുടെ ജെല്ലിന് റൂട്ടിംഗ് ഹോർമോൺ ആയി പ്രവർത്തിക്കാനുള്ള കഴിവുണ്ട്. അതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. കറ്റാർവാടിയിൽ അടങ്ങിയിട്ടുള്ള പ്രധാനപ്പെട്ട ഹോർമോണുകളാണ് ഈ രീതിയിൽ പ്രവർത്തിക്കുന്നത്.
ഹോർമോൺ തയ്യാറാക്കാൻ വേണ്ടി വലിയ കറ്റാർവാഴയുടെ രണ്ട് പോളകളിൽനിന്ന് ശേഖരിച്ച ജെല്ല് (ശേഖരിച്ചു വച്ചിരിക്കുന്ന ജെൽ ഒരു ഗ്ലാസ് ഉണ്ടായിരിക്കണം) ജെല്ല് ശേഖരിക്കുന്നതിന് വേണ്ടി പോളകൾ ചെടിയിൽ നിന്നും മുറിച്ചെടുത്താൽ അര മുതൽ മുക്കാൽ മണിക്കൂർ വരെ ഒരു പേപ്പറിലോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും സ്ഥലത്തോ അതിനെ ചരിച്ചുവച്ച് സ്വർണ്ണ നിറത്തോടുകൂടിയുള്ള കറ അതിനകത്ത് നിന്ന് പുറത്തു പോകാൻ അനുവദിക്കണം. ഈ കറ വസ്ത്രത്തിലും മറ്റും ആകാതെ ശ്രദ്ധിക്കുക.
കറ പോയതിനു ശേഷം മാത്രം ജെല്ല് വേർതിരിക്കുക. വേർ തിരിച്ചെടുത്ത ജെല്ല് ഒരു ഗ്ലാസ് ആണ് ഉള്ളത് എങ്കിൽ അതിന് മിക്സിയുടെ ജാറിൽ വെള്ളമൊന്നും ചേർക്കാതെ തന്നെ നന്നായിട്ട് അരച്ചെടുക്കുക. ശേഷം മൂന്നു ലിറ്റർ വെള്ളത്തിൽ ഇതിനെ മിക്സ് ചെയ്ത് അരിച്ചെടുത്ത് സ്പ്രേ ചെയ്യാം. പുതിയ തൈകൾ മാറ്റി നടുന്നതിന് മുമ്പ് അരമണിക്കൂർ സമയം ഇതിൽ മുക്കിവയ്ക്കുന്നതും, തൈകൾ മാറ്റി നട്ടശേഷം ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കുന്നതിന് വേണ്ടി സ്ട്രെസ് ഗാർഡ് എന്ന രൂപത്തിൽ ഉപയോഗിക്കാനും വിത്ത് മുളപ്പിച്ച് എടുക്കുന്ന സമയത്ത് തൈകൾക്ക് നന്നായി കരുത്ത് ലഭിക്കാൻ വേണ്ടിയും ഇത് ഉപയോഗിക്കാം.
content highlight: aloevera-gel-for-root-hormone-development