നാലുമണി ചായക്ക് രുചികരമായി ഒരു പലഹാരം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന മുട്ട പക്കോട.
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യമായി മുട്ട പുഴുങ്ങി എടുത്ത് നാല് ആയി മുറിച്ചു വെക്കാം. ശേഷം ഒരു പത്രം എടുത്തു കടല മാവ്, ആവശ്യത്തിന് ഉപ്പ്, മുളക് പൊടി, ഇഞ്ചി വെളുത്തുള്ളി അരച്ചത്, ജീരകം, ഗരം മസാല എന്നിവ നന്നായി മിക്സ് ചെയ്യുക. കുറച്ചു എണ്ണ ചേർത്താൽ നല്ല ക്രിസ്പി ആയ പക്കോട ഉണ്ടാക്കാൻ പറ്റും. മസാലകൾ മുഴുവൻ കടല മാവിൽ മിക്സ് ചെയ്തതിനു ശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് മുട്ട പൊരിച്ചെടുക്കാൻ ആവശ്യമായ മാവ് തയ്യാറാക്കുക. വെള്ളം അധികം ആകാതിരിക്കാൻ ശ്രദ്ധിക്കുക. അവസാനമായി കുറച്ചു മല്ലി ചപ്പും ചേർക്കുക. മുറിച്ചു വെച്ച മുട്ട ഓരോന്ന് ആയി മാവിൽ മുക്കി എണ്ണയിൽ പൊരിച്ചു എടുക്കുക. രുചികരമായ മുട്ട പക്കോട റെഡി.
( ശ്രദ്ധിക്കുക: മുട്ട പൊരിച്ചെടുക്കുമ്പോൾ തീ എപ്പോഴും തീ കുറച്ച് വെക്കാൻ ശ്രദ്ധിക്കണം, അല്ലെങ്കിൽ മുട്ട പൊട്ടിത്തെറിക്കും.)