Celebrities

തൃഷ സിനിമയിൽ തിളങ്ങാൻ ആ​ഗ്രഹിച്ചത് മറ്റൊരു പേരിൽ ! ഇഷ്ട നാമം താരത്തിന് നഷ്ടമായതിന്റെ കാരണമെന്ത് ?

അഭിനയ രം​ഗത്ത് 22 വർഷങ്ങൾ തികച്ച തെന്നിന്ത്യൻ താര സുന്ദരിയാണ് തൃഷ കൃഷ്ണൻ. 2002 ൽ സൂര്യ നായകനായെത്തിയ മൗനം പേസിയതേ എന്ന ചിത്രത്തിലൂടെയാണ് തൃഷ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 41 ലും അത്ഭുതപ്പെടുത്തുന്ന തൃഷയുടെ സൗന്ദര്യവും അഭിനയവും ഇന്നും ചർച്ചയാകാറുണ്ട്. തൃഷയെ തമിഴകം മാത്രമല്ല ഇന്ന് ഇന്ത്യയൊട്ടാകെ അറിയാം. എന്നാൽ താൻ സിനിമയിൽ എത്താൻ ആ​ഗ്രഹിച്ചത് തൃഷ എന്ന പേരിൽ ആയിരുന്നില്ലെന്നാണ് താരം തുറന്നുപറയുന്നത്. ഒരു സ്റ്റേജ് ഷോക്കിടെയാണ് പ്രതികരണം. സുഹാസിനി എന്ന പേരായിരുന്നത്രേ തെന്നിന്ത്യൻ താരം ആഗ്രഹിച്ചത്. പക്ഷേ നടി തൃഷ ഒരു സിനിമയിലും സുഹാസിനിയെന്ന ആ പേരില്‍ അറിയപ്പെട്ടിട്ടില്ല. സുഹാസിനി എന്ന താരം അതിനകം തന്നെ സിനിമയില്‍ ഉണ്ടായിരുന്നു എന്നതും വിജയിച്ചു എന്നതുമാകാം ആ പേര് തള്ളിപോകാൻ കാരണം. അതിനാല്‍ തൃഷയെന്ന പേര് തന്നെ സ്വീകരിക്കാൻ താരം നിർബന്ധിതയാവുകയായിരുന്നു.

തമിഴ് സിനിമാ ലോകത്ത് നിരവധി ആരാധകരുണ്ട് തൃഷയ്ക്ക്. ഒരു സമയത്ത് തൃഷയുടെ കരിയര്‍ ഗ്രാഫ് ഒന്ന് ചെറുതായി പതറിയെങ്കിലും 96 എന്ന ചിത്രത്തിലൂടെ കുതിച്ചു കയറി. തുടര്‍ന്ന് ചെയ്ത സിനിമകള്‍ ഓരോന്നും സൂപ്പര്‍ ഹിറ്റായിരുന്നു. പൊന്നിയന്‍ സെല്‍വന്‍ ചിത്രങ്ങള്‍ തൃഷയുടെ താരപദവി വാനോളം ഉയര്‍ത്തി. അതിന് ശേഷം ലിയോ എന്ന സിനിമയുടെ വന്‍ വിജയം മാര്‍ക്കറ്റ് വാല്യു കൂട്ടി.

ഇപ്പോള്‍ തമിഴിലും മലയാളത്തിലും എല്ലാം തൃഷയുടേതായി വരാനിരിയ്ക്കുന്നതെല്ലാം സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളാണ്. ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ഐഡന്റിറ്റി എന്ന മലയാള സിനിമയാണ് തൃഷയുടെ അടുത്ത റിലീസ്.

Latest News