മലപ്പുറം ടൗണിലെത്തീട്ട് നല്ല അടിപൊളി ദം ബിരിയാണി കഴിക്കാൻ ആഗ്രഹം തോന്നി കഴിഞ്ഞാൽ നിങ്ങൾക്ക് നേരെ പോകാൻ പറ്റിയ നല്ലൊരു അടിപൊളി സ്പോട്ട് ആണ് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം റോഡിലുള്ള സാംകോ റസ്റ്റോറൻറ്. മലപ്പുറത്തെ ഏറ്റവും പഴക്കമേറിയ റെസ്റ്റോറൻ്റുകളിൽ ഒന്ന്.
ഉച്ചയ്ക്ക് ഒരു 12 മണിയായാൽ ഇവിടെ അത്യാവശ്യം നല്ല തിരക്ക് തുടങ്ങും. നല്ല നാടൻ വാഴയിലയിൽ ചമ്മന്തിയും കെച്ചപ്പും നല്ല നാടൻ മാങ്ങ അച്ചാറും അതിലേക്ക് ഇവിടുത്തെ സ്‌പെഷ്യലയിട്ടുള്ള ബീഫ് ബിരിയാണിയും കൂടെ ഒരു പപ്പടവും കിട്ടും. വാഴയിലയിലെ ചമ്മന്തിയും അച്ചാറും സാലഡും ഒക്കെ വിളമ്പിയിട്ട് നല്ല ചൂട് ബിരിയാണി കൊണ്ടുവന്ന് തട്ടുമ്പോൾ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ അത് കിട്ടണമെങ്കിൽ സംകോയിൽ തന്നെ വരണം. ആഹാ! അതിൻറെ സ്വാദ്.
160 രൂപയാണ് ഒരു ഫുൾ ബിരിയാണിയുടെ വില, 100 രൂപയ്ക്ക് ഹാഫ് ബിരിയാണിയും. ചിക്കൻ ബിരിയാണിയും ബീഫ് ബിരിയാണി ഒക്കെ ഉണ്ടെങ്കിലും ബീഫ് ബിരിയാണി തന്നെയാണ് ഇവിടുത്തെ സ്പെഷ്യൽ ഐറ്റം. ബിരിയാണിയിലെ ബീഫ് എല്ലാം നല്ലതുപോലെ വെന്ത് നല്ല സ്മൂത്ത് ആയിട്ടുണ്ട്. നല്ല നാടൻ ഫ്ലേവറിൽ അടിപൊളി സ്വാദാണ്. ഏല്ലാവർക്കും ഇഷ്ടമാകും എന്നതിൽ ഒരു സംശവുമില്ല. നിങ്ങൾ ഇവിടെ വരികയാണെങ്കിൽ സംകോയിലെ ബിരിയാണി തീർച്ചയായും ട്രൈ ചെയ്യണം. സംഭവം ബിരിയാണി വേറെ ലെവൽ ടേസ്റ്റ് തന്നെയാണ്.
ഗുണനിലവാരമുള്ള ഭക്ഷണം, ഊഷ്മളമായ അന്തരീക്ഷം, ശ്രദ്ധാപൂർവമായ സേവനം എന്നിവ അന്വേഷിക്കുന്നവർക്ക് മലപ്പുറത്തെ ഡൗൺഹില്ലിലുള്ള ഹോട്ടൽ സാംകോ ഏറ്റവും മികച്ചതാണ്. വിപുലമായ മെനു, ആക്സസ് ചെയ്യാവുന്ന ലൊക്കേഷൻ, ഉപഭോക്തൃ സംതൃപ്തിക്കുള്ള സമർപ്പണം എന്നിവയാൽ, ഹോട്ടൽ സാംകോ അവിസ്മരണീയമായ ഒരു ഡൈനിംഗ് അനുഭവം തന്നെ വാഗ്ദാനം ചെയ്യുന്നു. ബിരിയാണി ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ പറ്റിയ ഒരു കിടിലൻ സ്‌പോട്ടാണ് മലപ്പുറം കോട്ടപടിയിലെ സാംകോ ഹോട്ടൽ.
സ്ഥലം: കോഴിക്കോട് മെയിൻ റോഡ്, ഡൗൺഹിൽ, മലപ്പുറം – 676519 (സ്‌റ്റേഡിയം ഗ്രൗണ്ടിന് സമീപം)
ഫോൺ: 97470 33440