Kerala

സമ്മാനഘടനയുമായി ബന്ധപ്പെട്ട തര്‍ക്കം; ക്രിസ്മസ് ബംബറിന്റെ അച്ചടി നിര്‍ത്തി | christmas bumper

5000 രൂപ സമ്മാനത്തിന്റെ എണ്ണം കുറച്ചതിലാണ് എതിര്‍പ്പ്

തിരുവനന്തപുരം: ക്രിസ്മസ് ബംബറിന്റെ അച്ചടി നിര്‍ത്തി. സമ്മാനഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ തുടര്‍ന്ന് ആണ് അച്ചടി നിർത്തിയത്. പുറത്തിറക്കാനിരിക്കെയാണ് ലോട്ടറി ഡയറക്ടറേറ്റ് അച്ചടി നിര്‍ത്തിയത്. പുതിയ സമ്മാനഘടനയില്‍ ഏജന്‍സികള്‍ എതിര്‍പ്പ് അറിയിച്ചതിനാലാണ് തീരുമാനം. 5000 രൂപ സമ്മാനത്തിന്റെ എണ്ണം കുറച്ചതിലാണ് എതിര്‍പ്പ്.

അച്ചടി തുടങ്ങിയ ശേഷമാണ് നിര്‍ത്തിവച്ചത്. കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ബമ്പറിന്റെ സമ്മാനഘടന തന്നെ നടപ്പാക്കാനാണ് തീരുമാനം. അടുത്തയാഴ്ച പഴയ സമ്മാന ഘടനയില്‍ ബംബര്‍ അച്ചടിച്ച് പുറത്തിറക്കുമെന്ന് ലോട്ടറി ഡയറക്ടര്‍ അറിയിച്ചു.

STORY HIGHLIGHT: christmas bumper lottery ticket printing halted