ചേരുവകൾ
ക്യാരറ്റ് ചട്നി:
വെളിച്ചെണ്ണ – 1 + 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് – 1 ടീസ്പൂൺ
കടലപ്പരിപ്പ് – 1/2 ടീസ്പൂൺ
വറ്റൽ മുളക് – 3 + 1 എണ്ണം
സവാള (ചെറുത്) – 1 എണ്ണം
വെളുത്തുള്ളി – 2 വലിയ അല്ലി
വാളൻ പുളി – ഒരു ചെറിയ കഷണം
കാരറ്റ് – 1 കഷണം
കടുക്
കറിവേപ്പില
ചെറുപയർ ദോശ/ഇഡലി:
ചെറുപയർ – 1/2 കപ്പ്
റവ – 3 ടേബിൾ സ്പൂൺ
വെള്ളം – ആവശ്യത്തിന്
ഉരുളക്കിഴങ്ങ് – 1 എണ്ണം
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷണം
ചെറിയ ജീരകം – 1/2 ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 2 നുള്ള്
ഇനോ – 1/2 ടീസ്പൂൺ
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി അരക്കപ്പ് ചെറുപയർ തലേദിവസം വെള്ളത്തിലിട്ട് കുതിർത്തെടുക്കണം. ക്യാരറ്റ് ചട്നി തയ്യാറാക്കുന്നതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിക്കണം. ചൂടായ എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പും അര ടീസ്പൂൺ കടലപ്പരിപ്പും ചേർത്ത് മൂത്ത് വരുമ്പോൾ ഇതിലേക്ക് 3 വറ്റൽ മുളക് കൂടെ ചേർത്തു കൊടുത്ത് നന്നായി മൂപ്പിച്ചെടുക്കണം. ഇതിലേക്ക് എരുവിനായി മറ്റൊന്നും ചേർക്കുന്നില്ല. അടുത്തതായി ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞതും രണ്ട് വലിയ വെളുത്തുള്ളി അല്ലിയും ഒരു ചെറിയ കഷണം വാളൻ പുളിയും ഒരു കഷണം ക്യാരറ്റ് ചെറുതായി അരിഞ്ഞെടുത്തതും കൂടെ ചേർത്ത് ഒന്നോ രണ്ടോ മിനിറ്റ് നന്നായി വഴറ്റിയെടുക്കണം. ശേഷം ഇത് ചൂടാറാനായി മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ഇത് ചൂടാറിയതിനു ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം ഉപ്പും വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കണം. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റണം. അടുത്തതായി ഒരു പാനിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുകും കറിവേപ്പിലയും വറ്റൽമുളകും കൂടെ ചേർത്തിളക്കി ചട്നിയിലേക്ക് ഒഴിക്കാം. രുചികരമായ ക്യാരറ്റ് ചട്നി റെഡി. ചെറുപയർ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇഡലിയും ദോശയും അതിലേക്ക് രുചികരമായ ക്യാരറ്റ് ചട്നിയും നിങ്ങളും തയ്യാറാക്കി നോക്കൂ…