വെളിച്ചെണ്ണ – 1 1/2 ടേബിൾ സ്പൂൺ
കടുക് – 1/2 ടീസ്പൂൺ
ഉലുവ – 1/2 ടീസ്പൂൺ
കായപ്പൊടി – 1/4 ടീസ്പൂൺ
വറ്റൽ മുളക് – 10 എണ്ണം
ചെറിയ ഉള്ളി – 20 എണ്ണം
സവാള – 1/2 കഷ്ണം
തക്കാളി – 1 എണ്ണം
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
സാമ്പാർ പൊടി – 1 ടീസ്പൂൺ
പരിപ്പ് – 1 കപ്പ്
പുളി – ഒരു നെല്ലിക്ക വലിപ്പം
മല്ലിയില – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
സാമ്പാർ ഉണ്ടാക്കുന്നതിനായി ഒരു കപ്പ് പരിപ്പ് എടുക്കാം. പരിപ്പ് നന്നായി കഴുകി കുക്കറിൽ ഇട്ട് നന്നായി വേവിച്ചെടുക്കാം. ശേഷം ഒരു പാത്രം എടുത്ത് അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കാം. ശേഷം അര ടീസ്പൂൺ ഉലുവ ചേർത്ത് ഒന്ന് കളർ മാറി വരുമ്പോൾ കാൽ ടീസ്പൂൺ കായത്തിന്റെ പൊടിയും പത്ത് വറ്റൽ മുളക് നെടുകെ കീറിയതും കൂടെ ഇട്ട് കൊടുക്കാം. ഇത് ഒന്ന് കളർ മാറുന്നത് വരെ വഴറ്റി കൊടുക്കാം. ഇനി ഇതിലേക്ക് ഇരുപത് ചെറിയ ഉള്ളി ചേർത്ത് മൂന്ന് മിനിറ്റ് വഴറ്റി കൊടുക്കാം. ശേഷം ഇതിലേക്ക് അര സവാള നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് ഉള്ള ഉപ്പും കൂടി ചേർത്ത് നന്നായി വഴറ്റിയെടുക്കണം.ശേഷം തക്കാളി നീളത്തിൽ അരിഞ്ഞത് കൂടി ഇട്ട് തക്കാളി ഒന്ന് സോഫ്റ്റ് ആയി വരുന്നത് വരെ വഴറ്റി കൊടുക്കാം. അടുത്തതായി അര ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ സാമ്പാർ പൊടിയും കൂടി ഇട്ട് നന്നായി മിക്സ് ചെയ്യണം. ഇനി ഇതിലേക്ക് വേവിച്ചു വച്ച പരിപ്പ് നന്നായി ഉടച്ചെടുത്ത് ചേർത്ത് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കാം. ശേഷം പുളി വെള്ളം ചേർത്ത് എല്ലാം കൂടി ഒന്ന് തിളപ്പിച്ചെടുക്കണം. തിള വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം. കിള്ളി സാമ്പാർ റെഡി. പച്ചക്കറികൾ ഒന്നും ഉപയോഗിക്കാതെ തന്നെ പെട്ടന്ന് ഉണ്ടാക്കാവുന്ന ഈ കിടിലൻ സാമ്പാർ ആണ്.