അരി – 1 കപ്പ്
ഉഴുന്ന് – 1/4 കപ്പ്
ഓറഞ്ച്/റെഡ് ഫുഡ് കളര്‍
പഞ്ചസാര – 1 കപ്പ്
വെള്ളം – 1/4 കപ്പ്
എണ്ണ ആവശ്യത്തിന്
അരിയും പരിപ്പും 3-4 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം, ഇഡ്‌ലിമാവിന്റെ പരുവത്തിൽ വളരെ കുറച്ച് വെള്ളം ചേർത്ത് അരച്ച് വെക്കുക. ഇതിലേക്ക്ഫുഡ് കളറിംഗ് ചേർക്കുക. നന്നായി ഇളക്കി മാറ്റി വയ്ക്കുക. ഈ സമയം പഞ്ചസാര സിറപ്പ് തയ്യാറാക്കാം. പഞ്ചസാരയിൽ വെള്ളം ചേർത്ത് ചെറിയ തീയിൽ ഇളക്കുക. പഞ്ചസാരപാനി ചൂടായി തന്നെ സൂക്ഷിക്കണം. ഒരു ഫ്രയിംഗ് പാനിൽ എണ്ണ ചൂടാക്കി പൊടിച്ച മാവ് ചെറുതായി പുരട്ടി എണ്ണയിൽ ചേർത്തു വഴറ്റുക. പുറം ഭാഗം ക്രിസ്പി ആയിരിക്കണം. ശേഷം ഏകദേശം 2 മിനിറ്റ് ചൂടുള്ള പഞ്ചസാര പാനിയിൽ വയ്ക്കുക തേനൂറുന്ന തേൻ നിലാവ് തയ്യാർ.