ചേരുവകൾ
വഴുതനങ്ങ – 350 ഗ്രാം
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മുളക് പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ചെറിയ ഉള്ളി – 15 എണ്ണം
വെളുത്തുള്ളി – 4 എണ്ണം
വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
വഴുതനങ്ങ മെഴുക്ക്പുരട്ടി ഉണ്ടാക്കാനായി ആദ്യം വഴുതനങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കാം. ഒരു ബൗളിൽ വെള്ളം എടുത്ത് അതിലേക്ക് അരിഞ്ഞു വെച്ച വഴുതനങ്ങ ഇട്ട് നന്നായി കഴുകിയെടുക്കാം. കഴുകിയെടുത്ത വഴുതനങ്ങയിലേക്ക് മസാല പൊടികൾ ചേർത്ത് കൊടുക്കണം. ഇതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, അര ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഖരം മസാല, അര ടീസ്‌പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം ഒരു പാത്രം എടുത്ത് അടുപ്പിൽ വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് നീളത്തിൽ അരിഞ്ഞ 15 ചെറിയ ഉള്ളി ചേർത്ത് കൊടുക്കാം. ശേഷം 4 വെളുത്തുള്ളി ചതച്ചതും ആവശ്യത്തിന് കറിവേപ്പിലയും കൂടി ഇട്ട് വഴറ്റിയെടുക്കാം. ശേഷം മസാല പുരട്ടി വെച്ച വഴുതനങ്ങ ചേർത്ത് കൊടുത്ത് എല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത ശേഷം ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നാല് മിനിറ്റ് അടച്ച് വെച്ച് വേവിക്കാം. ശേഷം അടപ്പ് തുറന്ന് നന്നായി ഇളക്കി റോസ്റ്റ് ചെയ്തെടുക്കാം. രുചിയൂറും വഴുതനങ്ങ മെഴുക്ക് പുരട്ടി തയ്യാർ.