Food

അലിസ കഴിച്ചിട്ടുണ്ടോ? എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ? | ALISA

നമ്മുടെയൊക്കെ അമ്മുമാരുടെ ഒരു സ്പെഷ്യൽ റെസിപ്പിയാണ് അലിസ. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • ഗോതമ്പ് കുത്തിയത് – കാല്‍ കിലോ
  • കോഴിയിറച്ചി – രണ്ട് പീസ്
  • സവാള മുറിച്ചത് – ഒന്ന്
  • ചുവന്നുള്ളി – രണ്ട്
  • കറുവപ്പട്ട – രണ്ട് കഷണം
  • നെയ്യ് -മൂന്ന് ടീസ്പൂണ്‍

തയാറാക്കുന്ന വിധം

ഉരുളിയില്‍ ഗോതമ്പും കോഴിയും സവാളയും പട്ടയും ആവശ്യത്തിന് വെള്ളവുമൊഴിച്ച് നന്നായി വേവിക്കുക. വെന്തു കഴിഞ്ഞാല്‍ ഇറക്കിവെച്ച് നന്നായി കടയണം. എന്നിട്ട്, ഒന്നുകൂടി അടുപ്പില്‍വെച്ച് തിളപ്പിക്കണം. ചെറിയ ഉള്ളി അരിഞ്ഞത് നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കാം.

Latest News