ഒരുഗ്രൻ നാലുമണി പലഹാരം തയ്യാറാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന വഴക്ക ബജ്ജി. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- 1.വാഴക്ക – 4
- 2.മൈദ – ഒരു കപ്പ്
- 3.കടലമാവ് – 1/3 കപ്പ്
- 4.കായപ്പൊടി – ഒരു നുള്ള്
- 5.മുളകുപൊടി – റെഡ് കളർ ആകാൻ പാകത്തിന്
- 6.ഉപ്പ് – ആവശ്യത്തിന്
- 7.സോഡാപ്പൊടി – ആവശ്യത്തിന്
- 8.വെള്ളം – ആവശ്യത്തിന്
- 9.എണ്ണ – വറുക്കാൻ പാകത്തിന്
തയ്യാറാക്കുന്ന വിധം
രണ്ടു മുതൽ 7 വരേ ഉള്ളവ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒരു പേസ്റ്റ് പരുവത്തിൽ ആക്കുക. ഒരുപാടു ലൂസ് ആവരുത്. ബജി പാകത്തിൽ വാഴക്ക മുറിച് മാവിൽ മുക്കി എണ്ണയിൽ വറുത്തു കോരുക (എണ്ണ നല്ല പോലെ ചൂടായിരിക്കണം). കടലമാവ് എടുക്കുന്നതിന്റെ 3 ഇരട്ടി മൈദ എടുക്കണം, അല്ലെകിൽ കടലമാവിന്റെ ടേസ്റ്റ് എടുത്തു വരും.