കോഴിക്കോട്: സംസ്ഥാനത്ത് ക്രിസ്തുമസ് അര്‍ധവാര്‍ഷിക പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ചയിൽ ആരോപണ വിധേയരായ എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി എഐവൈഎഫ്. ക്ലാസുകളിൽ അശ്ലീലപരാമർശങ്ങൾ ഉൾപ്പെടുത്തിയതിലാണ് പരാതി. ഹൈസ്കൂൾ കുട്ടികൾക്കുള്ള ക്ലാസിലാണ് അശ്ലീല പരാമർശങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ക്ലാസുകളുടെ ദൃശ്യങ്ങൾ സഹിതം പോലീസിനും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് എഐവൈഎഫ് അറിയിച്ചു.
അതേ സമയം ചോദ്യപേപ്പർ ചോർച്ചയിൽ എംഎസ് സൊല്യൂഷൻ യൂട്യൂബ് ചാനലിനെതിരെ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഈ സ്ഥാപനത്തിന്റെ സിഇഒ ആയിട്ടുള്ള ഷുഹൈബ് ഇന്നലെ ഇവരുടെ യൂട്യൂബ് ചാനലില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നാണ് ഇതില്‍ പറയുന്നത്.ക്സാസുകളില് അശ്ലീല പരാമര്‍ശങ്ങളും കണ്ടന്റുകളും ഉള്‍പ്പെടുത്തുന്നുവെന്നാണ് എഐവൈഎഫ് പരാതിയില്‍ പറയുന്നത്.
STORY HIGHLIGHT: complaint against m s solutions