വളരെ ചെറിയ പ്രായത്തിൽ നഷ്ടമാവുകയും പിന്നീട് കുടുംബവുമായി കുട്ടികൾ ഒത്തുചേരുന്നതും ആയിട്ടുള്ള വാർത്തകൾ പുതിയതല്ല. പലപ്പോഴും അത്തരത്തിലുള്ള വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. വർഷങ്ങൾക്കു ശേഷം തങ്ങളുടെ കുടുംബത്തെ കണ്ടെത്തിയ കുട്ടികളും കുട്ടികൾക്കായി കുടുംബം നടത്തിയ തിരച്ചിലുകളും എല്ലാം പലപ്പോഴും വാർത്തകളായി മാറാറുണ്ട്. അത്തരത്തിൽ മൂന്നുമാസം മാത്രം പ്രായമുള്ളപ്പോൾ തട്ടിക്കൊണ്ടുപോയ കോടീശ്വരന്മാരുടെ കുട്ടി 26 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തിയ വാർത്തയാണ് ഇപ്പോൾ കൗതുകമായി തീർന്നിരിക്കുന്നത്. എന്നാൽ ഇതിൽ കൗതുകകരമാകുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. കോടീശ്വരന്മാരായ മാതാപിതാക്കളുടെ ഈ കുട്ടി തനിക്ക് അവകാശപ്പെട്ട സമ്പത്ത് വേണ്ടെന്നുവച്ചു എന്ന വാർത്തയാണ് ചൈനയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. ഇതുതന്നെയാണ് ഈ വാർത്തയെ കൂടുതൽ കൗതുകം ഉള്ളതാക്കി മാറ്റുന്നതും.
മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഷേ ഷിയാന്‍ഷ്വയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയത്. കണ്ടു കൊതുതീരുംമുൻപ് കുഞ്ഞിനെ നഷ്ടമായപ്പോള്‍ മാതാപിതാക്കള്‍ തകര്‍ന്നുപോയി. എന്തുചെയ്തും മകനെ കണ്ടെത്തണമെന്ന് വാശിയില്‍ അവര്‍ ഇറങ്ങിപ്പുറപ്പെട്ടു. ഇതിനായി ഏറെ പണവും അവര്‍ ചെലവാക്കി. എന്നാൽ അവനെ കണ്ടെത്താനായില്ല. മാതാപിതാക്കൾ ആരെന്നറിയാതെ, അനാഥനായി ഷേ ഷിയാന്ഷ്വയുടെ 26 വർഷം കടന്നുപോയി.
ഒടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഒന്നിന് മാതാപിതാക്കൾ തങ്ങളുടെ ഷേ ഷിയാന്‍ഷ്വയെ കണ്ടെത്തി. ഡിസംബർ ഒന്നിന് ഷേ ഷിയാന്‍ഷ്വയെ കണ്ടെത്തുമ്പോൾ അവനെ തിരയുന്നതിനായി ഒരു കോടിയോളം രൂപയാണ് അവര്‍ ചെലവാക്കിയിരുന്നത്. മാതാപിതാക്കളെ കാണുന്നത് വരെയും അനാഥനെന്ന വിശ്വസിച്ച ഷേയ്ക്ക് അങ്ങനെ പുതിയൊരു ജീവിതം ലഭിച്ചു.
തിരികെ മകനെ കിട്ടിയപ്പോള്‍ അവനായി എന്തുനല്‍കുമെന്ന ആശങ്കയിലായിരുന്നു അതിസമ്പന്നരായ മാതാപിതാക്കള്‍. അവനായി വിലകൂടിയ സമ്മാനങ്ങളും ഫ്ളാറ്റുകളും ആഡംബര കാറുകളും നല്കാന് മാതാപിതാക്കള്‍ ഒരുങ്ങി. എന്നാല്‍, ഇതുവരെ അനാഥനായി, സാധാരണ ജീവിതം ജീവിച്ച ഷേ ഷിയാന്ഷ്വയ്ക്ക് അതൊന്നും വേണ്ടിയിരുന്നില്ല. തനിക്കും തന്റെ ഭാര്യയ്ക്കും താമസിക്കാനായി ഒരു ഫ്ളാറ്റ് മാത്രമാണ് ഷേ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്.
പെട്ടെന്ന് സമ്പത്തിന്റെ മടിത്തട്ടിലേയ്ക്ക് വന്നുവീണിട്ടും അതിൽ കണ്ണുമഞ്ഞളിച്ചില്ല എന്നതാണ് ഷേ ഷിയാന്ഷ്വയുടെ കഥയെ വ്യത്യസ്തമാക്കുന്നത്. മാതാപിതാക്കൾ നൽകിയ വിലകൂടിയ സമ്മാനങ്ങളൊക്കെ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു ഷേ. നിലവില്‍ സ്വന്തം ലൈവ് സ്ട്രീമിങ് ചാനലിന്റെ വരുമാനത്തിലാണ് ഷേ ജീവിക്കുന്നത്.
അതേസമയം, നിരവധിപ്പേരാണ് ഷിയുടെ ലാളിത്യത്തെ പുകഴ്ത്തിയത്. എന്നാൽ, ഇത് ലാളിത്യമല്ല എന്നും സഹതാപവും ശ്രദ്ധയും നേടാനുള്ള വെറും അടവ് മാത്രമാണ് എന്നാണ് മറ്റ് ചിലർ ആരോപിച്ചത്. എന്തിരുന്നാലും, വലിയ ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് ഷിയുടെ കഥ.
STORY HIGHLIGHT: man reject-millionaire parents wealth