Kerala

പരീക്ഷ എഴുതിയിട്ടുണ്ടെങ്കിലും ചോദ്യപേപ്പറുകൾ സർക്കാർ തയ്യറാക്കുന്നത് എങ്ങനെയെന്ന് അറിയാമോ ? | question paper

രണ്ട് സെറ്റ് ചോദ്യപേപ്പറാണ് അധ്യാപകർ ചേർന്ന് തയ്യാറാക്കുക

കൊച്ചി: പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്ന സംഭവമാണ് കേരളം ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. സംഭവത്തിന് പിന്നിൽ ആരാണെങ്കിലും നടപടിയെടുക്കും എന്ന് തന്നെയാണ് വിദ്യാഭ്യാസ മന്ത്രി അടക്കം അറിയിച്ചിരിക്കുന്നത്. അതിനിടയിൽ പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് കെഎസ്‌യു രംഗത്ത് വന്നിരുന്നു.

യൂട്യൂബ് ചാനലുകൾ വഴിയാണ് ചോദ്യപേപ്പർ ചോർന്നിരിക്കുന്നത്. ഇവ തയ്യാറാക്കുന്ന അധ്യാപകർക്കോ ചുമതലയുള്ള ഉദ്യോഗസ്ഥർക്കോ ഇത്തരത്തിലുള്ള ഓൺലൈൻ ട്യൂഷൻ ആപ്പുകളും ആയോ യൂട്യൂബ് ചാനലുകളുമായോ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പരീക്ഷകൾ പലതും എഴുതിയിട്ടുണ്ടെങ്കിലും ഈ പരീക്ഷ പേപ്പർ തയ്യാറാക്കുന്നത് ആരാണെന്ന് നിങ്ങൾക്കറിയാമോ?

പ്ലസ് വൺ, പ്ലസ് ടു ( ഹയർ സെകണ്ടറി) ക്രിസ്തുമസ് മോഡൽ പരീക്ഷകളുടെ ചോദ്യപേപ്പർ എസ്സിഇആർടി (scert kerala) വർക്ക്‌ഷോപ്പ് നടത്തിയാണ് തെരഞ്ഞെടുക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പറാണ് അധ്യാപകർ ചേർന്ന് തയ്യാറാക്കുക. അതിൽ ഒരു സെറ്റ് തെരഞ്ഞെടുത്ത് സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിൽ പ്രിന്റ് ചെയ്യാൻ കൊടുക്കും. അവർ അവിടെ നിന്നും പ്രിന്റ് ചെയ്തി 14 ജില്ലാ കേന്ദ്രങ്ങളിൽ എത്തിക്കും. ജില്ലാ കേന്ദ്രങ്ങളിൽ എത്തി ചോദ്യപേപ്പർ കെെപറ്റുന്നത് അതാത് സ്കൂളിലെ പ്രിൻസിപ്പൽമാർ ആണ്.

എട്ട്, ഒമ്പത്, പത്ത് ( ഹെെസ്കൂൾ) ക്ലാസ്സുകളിലെ ചോദ്യപേപ്പറുകൾ വിവിധ ഡയറ്റുകൾ തയ്യാറാക്കുന്നു. ഇവിടെയും രണ്ട് സെറ്റ് ചോദ്യപെപ്പർ ആണ് തയ്യാറാക്കുന്നത്. അതിൽ നിന്നും ഒന്നും തെരഞ്ഞെടുത്തായിരിക്കും എസ്എസ്കെ വഴി പ്രസ്സിലേക്ക് അയക്കുന്നത്. പ്രസ്സിൽ നിന്നും വിവിധ ബിആർസികളിലേക്കും പിന്നീട് അവിടെ നിന്നും സ്‌കൂളുകളിലേക്കും ചോദ്യപേപ്പറുകൾ പോകും.

ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സുവരെ ( യുപി സ്കൂൾ) ചോദ്യപേപ്പർ തയ്യാറാക്കുന്നത്. എസ്.എസ്.കെ. വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചാണ് ഇവിടേയും ചോദ്യപേപ്പർ തയ്യാറാക്കുന്നത്. രണ്ട് സെറ്റ് ചോദ്യപേപ്പർ തന്നെ ഇവിടെ തയ്യാറാക്കും. അതിൽ നിന്നും ഒരെണ്ണം തെരഞ്ഞെടുത്ത് പ്രസ്സിലേക്ക് അയക്കും. അതിന് ശേഷം പ്രിന്റ് ചെയ്ത് ബിആർസി കളിലേക്ക് ചോദ്യപേപ്പർ‌‍ വിതരണം ചെയ്യും. പൊതുപരീക്ഷകൾ നടക്കുന്നത് എങ്ങനെയാണ് എന്ന് പരിശോധിക്കാം

ഹയർ സെക്കണ്ടറി രണ്ടാം വർഷത്തിന് അഞ്ച് സെറ്റ് ചോദ്യപേപ്പറുകളും എസ്എസ്എൽസിയ്ക്ക് നാല് സെറ്റ് ചോദ്യപേപ്പറുകളുമാണ് തയ്യാറാക്കുന്നത്. സാധാരണ പരീക്ഷകളോക്കാറും കർശനമായാണ് ഈ പരീക്ഷകൾ നടക്കുന്നത്. ചോദ്യപേപ്പറുകൾ പ്രിന്റ് ചെയ്യുന്നത് സംസ്ഥാനത്തിന് പുറത്തുള്ള കോൺഫിഡൻഷ്യൽ പ്രസ്സിലാണ് . ഇവിടെ നിന്നും പ്രിന്റ് ചെയ്ത ചോദ്യപേപ്പറുകൾ എസ്എസ്എൽസിയുടേത് ഡിഇഒ ഓഫീസിലേക്കും പ്ലസ് ടു ചോദ്യപേപ്പറുകൾ പരീക്ഷാ സെന്ററുകളിലേക്കും എത്തിക്കും.

STORY HIGHLIGHT: how kerala government prepares question papers for exams