World

ദേശീയ ദിന പരേഡ് റദ്ദാക്കി ഖത്തർ – Qatar national day parade cancelled

ഡിസംബർ 18നാണ് ഖത്തറിന്റെ ദേശീയ ദിനം

ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കി ഖത്തര്‍. പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടല്ല. ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 18നാണ് ഖത്തറിന്റെ ദേശീയ ദിനം.

ദേശീയ ദിനത്തിന് ദോഹ കോർണിഷിലാണ്​ വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്​സും ഉൾപ്പെടെ അണിനിരക്കുന്ന പരേഡ്​ അരങ്ങേറിയിരുന്നത്. താൽകാലിക സ്​റ്റേജ്​ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ദോഹ കോർണിഷിൽ നേരത്തെ ആരംഭിച്ചിരുന്നു. തയ്യാറെടുപ്പുകൾക്കിടെയാണ്​ പരേഡ്​ റദ്ദാക്കികൊണ്ടുള്ള തീരുമാനം. ദേശീയ ദിനാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ചടങ്ങായിരുന്നു പരേഡ്. ഉംസലാലിലെ ദർബ്​ അൽ സാഇയിലെ ദേശീയ ദിന പരിപാടികൾ തുടരും.

STORY HIGHLIGHT: Qatar national day parade cancelled