Kerala

കടയില്‍പോയി മടങ്ങിയ യുവാവിനെ കൊമ്പിൽ കോർത്ത് കാട്ടാന – elephant attack wayanad

വയനാട് പുൽപ്പള്ളി ചേകാടി വനപാതയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ​ഗുരുതര പരിക്ക്. ചേകാടി റിസോർട്ടിലെ നിർമാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വനപാതയിലൂടെ തിരികെ വരുമ്പോഴാണ് സതീഷിനെ കാട്ടാന ആക്രമിച്ചത്.

പ്രാഥമിക ചികിത്സ നൽകിയ ശേഷം സതീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകി. സതീഷിന്റെ ശരീരത്തിൽ ആനയുടെ കൊമ്പുകൾ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നാണ് ആശുപത്രി അധികൃതർ നൽകിയിരിക്കുന്ന പ്രാഥമിക വിവരം. ആനയെ കണ്ടപ്പോൾ എല്ലാവരും ചിതറിയോടി. ഇതിൽ സതീഷ് മാത്രം ആനയുടെ തൊട്ടുമുൻപിൽ പെടുകയായിരുന്നു. നാലുപേരും ഒരുമിച്ചായിരുന്നു നടന്നിരുന്നതെന്നും സതീഷായിരുന്നു മുന്നിലുണ്ടായിരുന്നത്. ആന മുന്നിൽനിന്നത് കണ്ടിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.

STORY HIGHLIGHT: elephant attack wayanad