30 എത്തുമ്പോൾ തന്നെ ഇപ്പോൾ പലരും 40 കളുടെ ചർമ്മത്തിലേക്ക് മാറും അതിന് കാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണക്രമവും ആണ് ചെറുപ്പം നിലനിർത്താൻ പലർക്കും സാധിക്കാറില്ല അതിന് പ്രധാനമായ പ്രശ്നം നമ്മൾ വളരെ മികച്ച രീതിയിൽ നമ്മുടെ ശരീരത്തെ ശ്രദ്ധിക്കുന്നില്ല എന്നത് തന്നെയാണ് യുവത്വം നിലനിർത്തണമെങ്കിൽ നമ്മൾ പ്രധാനമായി ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട് എന്തൊക്കെയാണെന്ന് നോക്കാം
ചർമ്മസംരക്ഷണം ചെയ്യുന്നതിലൂടെ നമ്മൾ യുവത്വം നിലനിർത്തുകയാണ് ചെയ്യുന്നത് കൃത്യമായി ഒരു ക്രീമോ മോഹയ്സ്ചറൈസറോ നമ്മൾ ശരീരത്തിൽ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്.
ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ് നിർജലീകരണം ഉണ്ടാവാതിരിക്കുവാൻ വേണ്ടി ധാരാളം വെള്ളം നമ്മൾ കുടിക്കണം അങ്ങനെയാണെങ്കിൽ ചർമ്മത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാകുന്നത് നമുക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും
ദിവസവും വ്യായാമം ചെയ്യുന്നത് നമ്മുടെ ചർമ്മത്തെ മാത്രമല്ല മുഴുവനായുള്ള നമ്മുടെ ശരീരത്തെ മികച്ചതാക്കുകയാണ് ചെയ്യുന്നത് അത്തരത്തിൽ ദിവസവും നമ്മുടെ ആരോഗ്യം മികച്ചതാക്കാൻ വ്യായാമം ചെയ്യാവുന്നതാണ്
ആരോഗ്യകരമായ ഭക്ഷണം നമ്മുടെ ശരീരത്തെ മികച്ച നിലയിലേക്ക് കൊണ്ടുവരുന്നുണ്ട് അതുവഴി നമ്മളിൽ യുവത്വം നിലനിൽക്കുകയും ചെയ്യും പഴങ്ങളും പച്ചക്കറികളും കൂടുതലായും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ഒരുപാട് മാറ്റം ശരീരത്തിൽ ഉണ്ടാകും
കൃത്യമായ രീതിയിലുള്ള ഉറക്കം നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ദിവസവും ഏഴോ എട്ടോ മണിക്കൂർ ഉറങ്ങുകയാണ് വേണ്ടത് ഇത് ചർമ്മത്തിന് മാത്രമല്ല നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നുണ്ട്.