ചായയെക്കാളും കൂടുതൽ കോഫി ലവേഴ്സ് ആണ് ഉള്ളത്.. തലവേദന അടക്കമുള്ള പല പ്രശ്നങ്ങൾക്കും വലിയൊരു പരിഹാരം തന്നെയാണ് ഒരു കോഫി കുടിക്കുക എന്നുള്ളത് എന്നാൽ ചില രോഗങ്ങൾ ഉള്ള ആളുകൾക്ക് കോഫി കുടിക്കുന്നത് വളരെ ദോഷകരമായ രീതിയിൽ ബാധിക്കും അത്തരം ആളുകൾ ആരൊക്കെയാണെന്ന് മനസ്സിലാക്കി വയ്ക്കുന്നത് നല്ലതാണ്.
മൈഗ്രൈൻ
മൈഗ്രേൻ ഉള്ള ആളുകൾ കോഫി കുടിക്കാതിരിക്കുന്നതാണ് നല്ലത് അത്തരം ആളുകൾക്ക് തലവേദന അപ്പോൾ മാറുമെങ്കിലും വളരെയധികം ആരോഗ്യപ്രശ്നങ്ങൾ കോഫി കുടിക്കുന്നത് മൂലം ഉണ്ടാവാറുണ്ട് നെഞ്ചരിച്ചിൽ വയറു വീർപ്പ് തുടങ്ങിയവ ഉണ്ടാവാറുണ്ട്.
സ്ട്രസ്സ്
ഡിപ്രഷനോ സ്ട്രെസ്സോ അനുഭവിക്കുന്ന ആളുകൾ ഒരിക്കലും അധികം കോഫി കുടിക്കാൻ പാടില്ല അത്തരം ആളുകളിൽ കോഫി വളരെ മോശമായ രീതിയിൽ പ്രവർത്തിക്കും കാരണം കോഫി കുടിക്കുന്നതോടെ നമ്മുടെ ഉറക്കക്കുറവ് വർദ്ധിക്കുകയാണ് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ ഉള്ളവരിൽ ഉറക്കം നല്ല രീതിയിൽ ലഭിച്ചില്ല എങ്കിൽ അത് ആരോഗ്യത്തെ വളരെയധികം ബാധിക്കും. അതിനാൽ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകുന്നവർ കോഫി ഒഴിവാക്കുകയാണ് നല്ലത്
ഇരുമ്പിന്റെ കുറവ്
ഇരുമ്പിന്റെ കുറവ് ശരീരത്തിൽ ഉണ്ടായെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ള ആളുകൾ ഒരു കാരണവശാലും കാപ്പി കുടിക്കാൻ പാടില്ല അത് നിങ്ങളുടെ ആരോഗ്യത്തെ സാരമായ രീതിയിൽ ബാധിക്കും
ഗർഭിണികൾ
ഗർഭിണി ആയിട്ടുള്ള ഒരു വ്യക്തി അമിതമായി കാപ്പി കുടിക്കുന്നത് ശരിയല്ല ഇങ്ങനെ അമിതമായ രീതിയിൽ കാപ്പി കുടിക്കുകയും അതുവഴി കഫീൻ ഉള്ളിലേക്ക് ചെല്ലുകയും ചെയ്താൽ ഗർഭാവസ്ഥയിൽ ഒരുപാട് സങ്കീർണതകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട് പ്രധാനമായി കുഞ്ഞിന് കുറഞ്ഞ ജനന ഭാരം ഗർഭം അലസൽ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും
ബിപി
ഉയർന്ന രക്തസമ്മർദ്ദം ഉള്ള ആളുകളും കാപ്പി കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത് ഇത് ഹൃദയത്തിലും രക്തക്കുഴലുകളിലും സമ്മർദ്ദത്തിന് കാരണമാകുന്നുണ്ട്
















