Kerala

സ്വാമി എഐ ചാറ്റ് ബോട്ട്; ഇതുവരെ ഉപയോ​ഗിച്ചത് 1.25 ലക്ഷത്തിലധികം പേർ – swamy ai chatbot hit

ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് വിവരങ്ങൾ ലഭ്യമാക്കുന്നതിനായുള്ള സ്വാമി എഐ ചാറ്റ് ബോട്ട് ഇതുവരെ ഉപയോ​ഗിച്ചത് 1.25 ലക്ഷത്തിലധികം പേർ. പത്തനംതിട്ട ​ജില്ലാ ഭരണകൂടം തീർഥാടകർക്കായി നിർമ്മിച്ച ഈ എഐ ബോട്ടിലെ മൂവായിരത്തോളം കേസുകളിലാണ് ഇതുവരെ ഇടപ്പെടൽ നടത്തിയത്.

6238008000 എന്ന വാട്ട്സാപ്പ് നമ്പറിലേക്ക് ഹായ് അയച്ചോ അല്ലെങ്കിൽ ക്യൂ ആർ കോ‍ഡ് സ്കാൻ ചെയ്തോ സ്വാമി ബോട്ട് ഉപയോ​ഗിക്കാം. അനുയോ​ജ്യമായ ഭാഷ ഉപയോ​ഗിച്ച് ചാറ്റ് ബോട്ടുമായി സംസാരിക്കുകയും സംശയ ദൂരികരണം നടത്തുകയും ചെയ്യാം. ഭക്ഷണ വിഭവങ്ങൾ, കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്ഷേത്ര സേവനങ്ങള്‍, താമസ ബുക്കിംഗ് എന്നിവയെല്ലാം സ്വാമി ചാട്ട് ബോട്ട് ഭക്തർക്ക് സേവനങ്ങൾ നൽകുന്നത്.

ഭക്തർക്ക് സന്നിധാനത്തേക്കുള്ള യാത്ര അനുയോ​ജ്യവും ലളിതവുമാക്കുന്ന ഈ ചാറ്റ് ബോട്ടിൽ അതുകൊണ്ട് തന്നെ പതിനായിരത്തോളം പേരാണ് ദിനം പ്രതി ഉപയോഗിക്കുന്നത്.

STORY HIGHLIGHT: swamy ai chatbot hit