ചേരുവകൾ
നേന്ത്രപ്പഴം
ഇടിയപ്പത്തിന്റെ മാവ്
ഉപ്പ്
ശർക്കര
തേങ്ങാ പാൽ
തയ്യാറാക്കുന്ന വിധം
നേന്ത്രപഴം പുഴുങ്ങി ഉടച്ചു എടുക്കുക. ശേഷം ഇടിയപ്പത്തിന്റെ മാവ് ചേർത്ത് ഒരു നുള്ള് ഉപ്പും, ചേർത്ത് ചൂട് വെള്ളം ചേർത്ത് നന്നായി കുഴച്ചു എടുക്കുക. ശേഷം ചെറിയ ഉരുളകൾ ആക്കി എടുക്കുക. ഒരു പാൻ വച്ചു ചൂടാകുമ്പോൾ അതിലേക്ക് കുറച്ചു വെള്ളവും ശർക്കരയും ചേർത്ത് നന്നായി ഉരുക്കി അതിലേക്ക്, ഉരുളകൾ എല്ലാം ചേർത്ത് ശർക്കരയിൽ നന്നായി വഴറ്റി എടുക്കുക. ശർക്കര മുഴുവൻ ഉരുളകളിൽ ആയി കഴിഞ്ഞാൽ അതിലേക്ക് തേങ്ങാ പാൽ ചേർത്ത് കൊടുക്കാം. തേങ്ങാ പാലിൽ നന്നായി കുറുകി വരുമ്പോൾ ഏലക്ക പൊടി വേണ്ടവർക്ക് ചേർത്ത് കൊടുക്കാം. നന്നായി വെന്തു രുചികരമായ കൊഴുക്കട്ട ആണ് ഇത്. തീ അണച്ചു കഴിഞ്ഞു ഒരു സ്പൂൺ നെയ്യ് കൂടെ ചേർത്ത് കൊടുക്കാം.