Thrissur

ക്ഷേത്രത്തിൽ തൊഴാനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ചവർ എടത്വ പൊങ്കാലക്കിടെ പിടിയിൽ – two arrested in chain snatching

വടക്കുംനാഥ ക്ഷേത്രത്തിൽ തൊഴാനെത്തിയ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലെ പ്രതികളെ എടത്വയിൽ പൊങ്കാലക്കിടെ പോലീസ് പിടികൂടി. തമിഴ്‌നാട് മധുര മുത്തുപ്പെട്ടി ചെട്ടിയര്‍ തെരുവ് സ്വദേശികളായ ഭഗവതി , രാമായി എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ നവംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാല നഷ്ടപ്പെട്ട കാര്യത്തിന് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതികള്‍ മോഷണത്തിനായി ആലപ്പുഴയിലെ എടത്വ എന്ന സ്ഥലത്തെ പൊങ്കാലയ്ക്ക് വന്ന സമയം ഇവരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ യാത്രക്കാരിയുടെ അഞ്ചു പവന്‍ മാല മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തില്‍ തിരിച്ചറിഞ്ഞു. ഇവർക്കെതിരെ സംസ്ഥാനത്തുടനീളം മോഷണ കേസുകണ്ടെന്നും പിടികിട്ടാപ്പുള്ളികളായിരുന്നെന്നും ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോ അറിയിച്ചു.

STORY HIGHLIGHT: two arrested in chain snatching