നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ ചൊല്ലി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഡല്‍ഹി മുഖ്യമന്ത്രി അതിഷിയും തമ്മില്‍ വാക്പോര്.
‘ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ വീട് നല്‍കിയിട്ടില്ല. അനധികൃത അഭയാര്‍ഥികളെ സ്വീകരിച്ചത് എ.എ.പിയാണ്. വെള്ളവും വൈദ്യുതിയും ഉള്‍പ്പടെ 10,000 രൂപ വരെ അവര്‍ക്ക് നല്കി. പുരിയുടെ ആരോപണങ്ങള്‍ക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളുമായി ബന്ധപ്പെട്ട് 2022-ല്‍ അദ്ദേഹംതന്നെ പങ്കുവെച്ച എക്സ് പോസ്റ്റ് ചര്‍ച്ചയാക്കിയാണ് അതിഷി മറുപടി നല്‍കിയത്. ഒന്നുകില്‍ അയാള്‍ അന്ന് കള്ളം പറഞ്ഞു അല്ലെങ്കില്‍ ഇപ്പോള്‍ കള്ളം പറയുകയാണെന്നും അതിഷി ആരോപിച്ചു.
ഇന്ത്യയിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ഥികളെ വരവേറ്റത് കേന്ദ്ര സര്‍ക്കാരാണെന്നും അതിഷി ആരോപിച്ചു. ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കുടിയേറാന്‍ റോഹിങ്ക്യന്‍ അഭയാർഥികൾക്ക് കേന്ദ്ര സര്‍ക്കാര്‍ വഴിയൊരുക്കി നല്കി. ഇന്ത്യയിലെ ആറു സംസ്ഥാനങ്ങള്‍ കടന്ന് അവര്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അവര്‍ക്ക് വീടുകള്‍ ഉണ്ടാക്കി. നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്’ എന്നും അതിഷി പറഞ്ഞു.
ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പടെയുള്ള എ.എ.പി നേതാക്കളും 2022 ലെ ഹര്‍ദീപ് പുരിയുടെ എക്സ് പോസ്റ്റ് റീപോസ്റ്റ് ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. അനധികൃത റോഹിങ്ക്യന്‍ കുടിയേറ്റക്കാരെക്കുറിച്ചുള്ള വസ്തുതകളും യഥാര്‍ത്ഥ നിലപാടുകളും അതേ ദിവസം തന്നെ ഒരു ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു എന്നും അത് അവര്‍ തിരഞ്ഞെടുത്ത് അവഗണിക്കുകയാണെന്നും പുരി ആരോപിച്ചു.
STORY HIGHLIGHT: delhi rohingya kejriwal puri dispute