നിരവധി സാമ്പത്തിക തട്ടിപ്പുക്കേസുകളില്‍ പ്രതിയായ യുവാവിനെ കോഴിക്കോട് നിന്നും പോലീസ് പിടികൂടി. കണ്ണൂര്‍ കണ്ണപുരം മഠത്തില്‍ വീട്ടില്‍ എം വി ജിജേഷ് നെയാണ് കല്‍പ്പറ്റ ഡിവൈഎസ്പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 2023 മെയ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ പല തവണകളായി 1,88,900 രൂപ തട്ടിയെടുത്തുവെന്നായിരുന്നു പരാതി.
വിജീഷ്, ജിജീഷ്, വിജേഷ് എന്നീ പേരുകളിലും അറിയപ്പെടുന്ന പ്രതിക്കെതിരെ വെണ്ണിയോട് സ്വദേശിനിയുടെ പരാതി പ്രകാരം കമ്പളക്കാട് പോലീസ് ആണ് കേസെടുത്തത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള നിരവധി കേസുകളുള്ളതായി പോലീസ് അറിയിച്ചു. വിസാ തട്ടിപ്പ്, മറ്റു സാമ്പത്തിക തട്ടിപ്പ് കേസുകളിലെല്ലാം ഇയാള്‍ പ്രതിയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.
STORY HIGHLIGHT: job offers fraud man arreste