കോൺട്രാക്ടറുടെ വീടിന് മുന്നിൽ ഗ്രനേഡും ഭീഷണിക്കത്തും കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മണിപ്പൂരിലെ ഈസ്റ്റ് ഇംഫാൽ ജില്ലയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഗ്രനേഡ് കിട്ടിയതോടെ പ്രദേശത്തെ നാട്ടുകാരും പരിഭ്രാന്തിയിലായി. കൈരംഗ് മഖാ ലെയ്കെ ലേൻ-3ൽ താമസിക്കുന്ന 52കാരൻ ശങ്കറിന്റെ വീടിന്റെ ഗേറ്റിന് മുന്നിലാണ് രാവിലെ ഗ്രനേഡ് കണ്ടെത്തിയത്. ശങ്കറിന് തന്റെ കുടുംബത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിക്കുമോ എന്ന് ചോദിക്കുന്ന കുറിപ്പാണ് ഗ്രനേഡിനൊപ്പം ഉണ്ടായിരുന്നത്.
മോഷണ ശ്രമം പോലുള്ള കാരണങ്ങളാണ് പോലീസ് സംശയിക്കുന്നത്. ആരാണ് പിന്നിലെന്ന് കണ്ടെത്താനുള്ള അന്വേഷണം തുടരുന്നതായും പോലീസ് അറിയിച്ചു. ഏതാനും ദിവസം മുമ്പ് ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്നും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
STORY HIGHLIGHT: grenade and a threat letter found in front of the gate of a contractors house