Kerala

പോലീസ് ക്യാമ്പിൽ പോലീസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി – policeman committed suicide

അരീക്കോട് സായുധ പോലീസ് ക്യാമ്പിൽ പോലീസുകാരൻ ജീവനൊടുക്കി. വയനാട് സ്വദേശി വിനീത് ആണ് ആത്മഹത്യ ചെയ്തത്. അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. എസ്ഓജി കമാൻഡോ ആയ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കുകയായിരുന്നു.

അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്.

തലയ്ക്കു വെടിയേറ്റ നിലയില്‍ ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് സഹപ്രവര്‍ത്തകര്‍ വിനീതിനെ അരീക്കോട് ആസ്റ്റര്‍ മദര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഉടൻ മരണം സംഭവിച്ചിരുന്നു.

STORY HIGHLIGHT: policeman committed suicide