Kerala

ചോദ്യപേപ്പർ ചോർച്ച ആരോപണം; എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ നിർത്തി – question paper leak allegation

ചോദ്യപേപ്പർ ചോർച്ച ആരോപണം നേരിടുന്ന എംഎസ് സൊലൂഷൻസ് യൂട്യൂബ് ചാനൽ പ്രവർത്തനം നിർത്തി. സത്യം തെളിയും വരെ വീഡിയോകൾ ചെയ്യില്ലെന്ന് സിഇഒ ഷുഹൈബ് അറിയിച്ചു. ചാനലുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു അറിയിപ്പുമായി എംഎസ് സൊലൂഷൻസ് എത്തിയത്.

ഡിപ്പാർട്ട്മെൻ്റിൽ നിന്ന് വിളിച്ചിരുന്നു. മൊഴി കൊടുത്തിരുന്നു. തുടർനടപടികൾ അറിയിക്കാമെന്ന് അവർ പറഞ്ഞു. ഞങ്ങളുടെ ഭാ​ഗത്ത് നിന്ന് നിയമനടപടികൾ പിന്തുടരുന്നുണ്ടെന്നും ഷുഹൈബ് പറഞ്ഞു. അതേസമയം, ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

ഇത് സംബന്ധമായി ആലോചിക്കാൻ വിദ്യാഭ്യാസ വിചക്ഷണരുടെയും അദ്ധ്യാപക വിദ്യാർത്ഥി സംഘടനകളുടെയും അടിയന്തരയോഗം വിളിച്ചു കൂട്ടണമെന്നും ബിനോയ് വിശ്വം ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു.

STORY HIGHLIGHT: question paper leak allegation