India

സ്‌കൂൾ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവ്; പേടിച്ച് പഠനം നിർത്തിയത് നിരവധി കുട്ടികൾ; തലയ്ക്ക് വിലയിട്ട കൊടും കുറ്റവാളി ഒടുവിൽ കുടുങ്ങി | firoz ali

പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു

റാഞ്ചി: നിരവധി സ്കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ഫിറോസ് അലി എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റാഞ്ചി നഗരത്തിലെ കന്യാപാഠശാല സ്കൂളിന് പുറത്തുവച്ച് സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രൂരമായ കുറ്റകൃത്യത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നതിന് പിന്നാലെ ഒളിവിലായിരുന്നു. തുടർന്ന് പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പോലീസ് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തിനൊടുവിൽ ഇയാളെയും കുറ്റകൃത്യത്തിന് ഉപയോഗിച്ച സ്‌കൂട്ടിയും കണ്ടെടുക്കുകയുമായിരുന്നു.

ഫിറോസ് അലി ദിവസങ്ങളോളം രാവിലെ 7 മണിയോടെ വിദ്യാർത്ഥികളെ പീഡിപ്പിക്കുകയായിരുന്നു. ഇത് കാരണം സ്‌കൂളിൽ പോകുന്നത് പൂർണ്ണമായും നിർത്താൻ പല കുട്ടികളെയും നിർബന്ധിതരായെന്നും പോലീസ് പറഞ്ഞു. ഫിറോസ് അലിയെ സംരക്ഷിക്കുകയോ അഭയം നൽകുകയോ ചെയ്തവർക്കെതിരെയും നടപടിയെടുക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

STORY HIGHLIGHT: firoz ali arrested