വാഹനാപകടത്തിൽ ഡെലിവറി ഏജന്റ് മരിച്ച കേസിൽ മുൻ കൊറിയൻ പോപ്താരത്തിന് എട്ടുവർഷം തടവ് വിധിച്ച് കോടതി. അൻ യെ സോങ് എന്ന 32 കാരിയ്ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ആദ്യം വിധിച്ച 10 വർഷം തടവ് പിന്നീട് കോടതി ചുരുക്കുകയായിരുന്നു. മദ്യപിച്ച് കാർ ഓടിച്ചപ്പോഴാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ ശേഷം പരിക്കേറ്റയാളെ സഹായിക്കാതെ പോയത് കണക്കിലെടുത്താണ് ശിക്ഷ കൂടിയത്. എന്നാൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബവുമായി ധാരണയിൽ എത്തിയതോടെ ശിക്ഷാ കാലയളവ് കുറച്ചു
കുറ്റങ്ങള്‍ പ്രതി അംഗീകരിക്കുന്നതായി അൻ യെ സോങ്ങിന്റെ അഭിഭാഷകന് പറഞ്ഞു. മദ്യപിച്ചിരുന്നതിനാൽ സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല എന്നാണ് അഭിഭാഷകന് പറഞ്ഞത്. സാമ്പത്തികമായി ബുദ്ധിമുട്ടിയിരുന്നു. സംഗീത പരിപാടിക്ക് ബുക്കിങ് കുറഞ്ഞിരുന്നു. അതിൻ്റെ നിരാശയിലാണ് മദ്യപിച്ചത് എന്നെല്ലാം ആയിരുന്നു വിശദീകരണം. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു അപകടം.
അപകടത്തില്‍ മരണപ്പെട്ട വ്യക്തിയെ കുറ്റപ്പെടുത്തിയാണ് അഭിഭാഷകന് വാദിച്ചത്. സമീപത്തുള്ള ചെറിയ പാതയിലൂടെയാണ് സഞ്ചരിച്ചെങ്കില്‍ അപകടം സംഭവിക്കുമായിരുന്നില്ല എന്നും പറഞ്ഞു.
STORY HIGHLIGHT: drunk driving car accident pop idol sentenced to 8 years