കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറി മലയാളിയായ പി.പി.മാധവൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഡൽഹി എയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ആശുപത്രിയിൽ എത്തിയിരുന്നു. രാത്രി പ്രത്യേക വിമാനത്തിൽ തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. തൃശൂർ സ്വദേശിയായ പി.പി.മാധവൻ കഴിഞ്ഞ 45 വർഷമായി സോണിയയുടെ സന്തതസഹചാരി ആയിരുന്നു.
STORY HIGHLIGHT: pp madhavan passes away