Kerala

ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജിവെച്ച് ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് – chelakkara block president resigns

ചേലക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജിവെച്ച് ചേലക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി എം അനീഷ്. തോല്‍വിയില്‍ നിരാശയുണ്ടെന്നും അതിനാല്‍ രാജിവെക്കുന്നുവെന്നും അനീഷ് പറഞ്ഞു. ഔദ്യോഗികമായി ഡിസിസി-കെപിസിസി നേതൃത്വങ്ങള്‍ക്ക് രാജി കൈമാറിയിട്ടുണ്ട്. ഈമെയില്‍ മുഖേനയാണ് രാജി കൈമാറിയത്.

തുടര്‍ച്ചയായ ഏഴാം തവണയായിരുന്നു എല്‍ഡിഎഫ് മണ്ഡലത്തില്‍ വിജയിക്കുന്നത്. രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ മണ്ഡലത്തിനുള്ളിലെ നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ചേലക്കരയില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയായിരുന്നു കോണ്‍ഗ്രസിലെ വാക്‌പോര്. ചേലക്കരയില്‍ 12,201 വോട്ടുകള്‍ക്കാണ് യുഡിഎഫ് തോറ്റത്.

STORY HIGHLIGHT: chelakkara block president resigns