ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യന്‍ പൗരന്മാര് മരിച്ചു. ജോര്‍ജിയയിലെ മൗണ്ടന്‍ റിസോര്‍ട്ടായ ഗുഡൗരിയിലാണ് സംഭവം. കാര്‍ബണ്‍ മോണോക്സൈഡ് ഉള്ളില്‍ ചെന്നാണ് എല്ലാവരും മരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമിക വിവരം. തബ്ലിസിയിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് പ്രകാരം മരിച്ചവരെല്ലാം ഇന്ത്യന്‍ റസ്റ്റോറന്റിലെ ജീവനക്കാരാണ്.
അതേസമയം, മരിച്ച 12 പേരില്‍ ഒരാള്‍ ജോര്‍ജിയന്‍ പൗരനാണെന്ന് ജോര്‍ജിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കെട്ടിടത്തിനുള്ളില്‍ സ്ഥാപിച്ചിരുന്ന ജനറേറ്ററില്‍ നിന്നുള്ള വിഷപ്പുക ശ്വസിച്ചതാകാം മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. റസ്റ്റോറന്റിലെ രണ്ടാംനിലയിലുള്ള കിടപ്പുമുറികളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം ആണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയില്‍ ഉണ്ടെന്ന് ജോര്‍ജിയ പോലീസ് പറഞ്ഞു. എന്നാൽ മൃതശരീരങ്ങളില്‍ മുറിപ്പാടുകളോ ബലപ്രയോഗം നടന്നതിന്റെ പാടുകളോ ഇല്ലെന്നും ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
STORY HIGHLIGHT: 12 indians died at georgia