തിരുവനന്തപുരം ബാറിൽ നടന്ന സംഘർഷത്തിൽ ഗുണ്ടാനേതാവ് ഓംപ്രകാശ് ഉൾപ്പെടെ 12 പേർ പിടിയിൽ. ഈഞ്ചയ്ക്കലിലെ ബാറിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഓംപ്രകാശും എയർപോർട്ട് സാജൻ എന്നയാളും തമ്മിൽ ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴക്കൂട്ടത്തെ ഫ്ലാറ്റിൽനിന്നാണ് ഇവരെ പിടികൂടികൂടിയത്. സംഭവത്തിൽ ഫോർട്ട് പോലീസ് കേസെടുത്തിരുന്നു.
സാജന്റെ മകൻ ഡാനി ഹോട്ടലിൽ നടത്തിയ ഡി.ജെ. പാർട്ടി തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. പാർട്ടിയിലെത്തിയ ഓംപ്രകാശും സുഹൃത്തും അസഭ്യം പറഞ്ഞതോടെ ഇരുകൂട്ടരും തമ്മിൽ വക്കേറ്റമുണ്ടാവുകയായിരുന്നു. തുടർന്ന് സാജനും സ്ഥലത്തെത്തിയതോടെ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിലേക്കെത്തിയത്. ഡാനി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
നിശാക്ലബ് അധികൃതരുടെ പരാതിയെ തുടർന്നാണ് പോലീസ് കേസെടുത്തത്. മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിലേക്ക് എത്തിയതെന്നും കണ്ടാലറിയാവുന്ന പത്തു പേർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തതായും ഫോർട്ട് പോലീസ് പറഞ്ഞു.
STORY HIGHLIGHT: bar fight goonda leader omprakash arrested