പ്രായം നോക്കാതെ പ്രകൃതിക്കായി ജീവിച്ചതിലൂടെ പത്മശ്രീ പുരസ്കാരം നേടിയ തുളസി ഗൗഡ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളേത്തുടർന്നായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ഗൗഡ. 2020-ലാണ് തുളസി ഗൗഡയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. തുളസിയുടെ നിര്യാണത്തിൽ സതീഷ് സെയിൽ എം.എൽ.എ, മന്ത്രി മംഗള വൈദ്യ തുടങ്ങി നിരവധിപേർ അനുശോചിച്ചു.
രിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് തുളസി ഗൗഡ. ചെടികളെക്കുറിച്ച് എന്തുചോദിച്ചാലും തുളസി ഗൗഡയ്ക്ക് മറുപടിയുണ്ടായിരുന്നു. ചെടിയുടെ വളർച്ച, ആവശ്യമായ വെള്ളത്തിന്റെയും വളത്തിെന്റയും അളവ്, ഔഷധഗുണങ്ങൾ എല്ലാം മനഃപാഠമാക്കിയ വ്യക്തിത്വം. ഹൊന്നാലിയിൽ ഇന്നുകാണുന്ന മരങ്ങളെല്ലാം നട്ടുവളർത്തിയത് തുളസി ഗൗഡയാണ്.
STORY HIGHLIGHT: tulasi gowda passes away