Kerala

പത്മശ്രീ പുരസ്കാര ജേതാവ് തുളസി ​ഗൗഡ അന്തരിച്ചു – tulasi gowda passes away

ഹൊന്നാലിയിൽ ഇന്നുകാണുന്ന മരങ്ങളെല്ലാം നട്ടുവളർത്തിയത് തുളസി ഗൗഡയാണ്

പ്രായം നോക്കാതെ പ്രകൃതിക്കായി ജീവിച്ചതിലൂടെ പത്മശ്രീ പുരസ്കാരം നേടിയ തുളസി ​ഗൗഡ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളേത്തുടർന്നായിരുന്നു അന്ത്യം. ഉത്തര കന്നഡയിലെ ഹൊന്നല്ലി സ്വദേശിയാണ് തുളസി ​ഗൗഡ. 2020-ലാണ് തുളസി ​ഗൗഡയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. തുളസിയുടെ നിര്യാണത്തിൽ സതീഷ് സെയിൽ എം.എൽ.എ, മന്ത്രി മം​ഗള വൈദ്യ തുടങ്ങി നിരവധിപേർ അനുശോചിച്ചു.

രിസ്ഥിതി സംരക്ഷണത്തിനായി വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് തുളസി ​ഗൗഡ. ചെടികളെക്കുറിച്ച് എന്തുചോദിച്ചാലും തുളസി ​ഗൗഡയ്ക്ക് മറുപടിയുണ്ടായിരുന്നു. ചെടിയുടെ വളർച്ച, ആവശ്യമായ വെള്ളത്തിന്റെയും വളത്തിെന്റയും അളവ്, ഔഷധഗുണങ്ങൾ എല്ലാം മനഃപാഠമാക്കിയ വ്യക്തിത്വം. ഹൊന്നാലിയിൽ ഇന്നുകാണുന്ന മരങ്ങളെല്ലാം നട്ടുവളർത്തിയത് തുളസി ഗൗഡയാണ്.

STORY HIGHLIGHT: tulasi gowda passes away