ശബരിമല സന്നിധാനത്തെ മേൽപ്പാലത്തിൽ നിന്ന് താഴേക്ക് ചാടിയ അയ്യപ്പ ഭക്തൻ മരിച്ചു. കർണാടക രാം നഗർ സ്വദേശി കുമാരസാമിയാണ് മരിച്ചത്. മാളികപ്പുറത്തേക്കുള്ള ഫ്ലൈ ഓവറിൽ നിന്നാണ് അയ്യപ്പ ഭക്തനായ ഇദ്ദേഹം താഴേക്ക് ചാടിയത്.
വീഴ്ചയിൽ ഇദ്ദേഹത്തിന് കൈക്കും കാലിനും പരുക്കേറ്റിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.
STORY HIGHLIGHT: ayyappa devotee jumped from over bridge in sabarimala