ഒഡീഷയില്‍ നിന്ന് തീവണ്ടിയില്‍ കഞ്ചാവ് കടത്തിയ കേസില്‍ യുവതി അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി കരിങ്കമണ്‍കുഴിയില്‍ ഖദീജയെയാണ് ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് അറസ്റ്റ്. യുവതിയില്‍ നിന്ന് രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതി പൊലീസ് പിടിയിലായത്.
ഒപ്പമുണ്ടായിരുന്ന യുവാവ് പരിശോധന പേടിച്ച് പാലക്കാട് വച്ച് തീവണ്ടി ഇറങ്ങിയെന്നും തന്നോട് ഒറ്റപ്പാലത്ത് ഇറങ്ങി നില്‍ക്കാനാണ് നിര്‍ദേശിച്ചിരുന്നത് എന്നുമാണ് യുവതി മൊഴി നല്‍കിയത്. ബസില്‍ ഒറ്റപ്പാലത്തെത്തി ബാഗ് കൈപ്പറ്റാം എന്നാണ് ഇയാള്‍ പറഞ്ഞിരുന്നതെന്നും യുവതി മൊഴി നല്‍കിയിട്ടുണ്ട്.
ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ വിപിന്‍ ദാസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
STORY HIGHLIGHT: woman arrested for smuggling ganja by train