കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കുട്ടമ്പുഴയിലെ പ്രതിഷേധം നാല് മണിക്കൂർ പിന്നിട്ടു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കോതമംഗലം എംഎൽഎ മാത്യു കുഴൽനാടൻ. കുട്ടമ്പുഴയിൽ കാട്ടാന ആക്രമണം നടന്ന സ്ഥലത്ത് സോളാര്‍ ഫെൻസിംഗിന് കാലതാമസമുണ്ടായതിന്റെ കാരണം അന്വേഷിക്കുമെന്ന് പറഞ്ഞ മന്ത്രി നാട്ടുകാരുടെ ഉത്കണ്ഠയ്ക്ക് പരിഹാരം കാണുമെന്നും പറഞ്ഞു.
ഈ വിഷയങ്ങൾ സംസ്ഥാന സർക്കാരിന് മുന്നിൽ പലപ്പോഴായി പറഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഫെൻസിങ് പൂർത്തിയാക്കുകയോ ആർആർടിയെ അയക്കുകയോ ചെയ്തില്ല. സർക്കാരിൻ്റെയും വനം വകുപ്പിൻ്റെയും വൻ പരാജയമാണിത്. അലസതയും അലംഭാവവുമാണ് വീണ്ടും മരണമുണ്ടാകാൻ കാരണം. ഉത്തരവാദിത്തപ്പെട്ടവർ വന്ന് ഉറപ്പ് നൽകാതെ മൃതദേഹം ഇവിടെ നിന്ന് എടുത്ത് മാറ്റാൻ സമ്മതിക്കില്ല. കോതമംഗലത്തും കുട്ടമ്പുഴയിലും നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത എംഎൽഎ, നാളെ വൈകിട്ട് കോതമംഗലത്ത് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പറഞ്ഞു.
പ്രതിരോധ പ്രവർത്തനം പൂർത്തിയാക്കാൻ വേണ്ട നിർദ്ദേശങ്ങളും നൽകിയിട്ടും എന്തുകൊണ്ട് നിർദേശം നടപ്പിലാകാൻ വൈകിയതിൻ്റെ കാരണം അന്വേഷിക്കുമെന്നും വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ആനയുണ്ടെന്നും ഒരാള്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നതും വസ്തുതയാണ്. നാട്ടുകാരുടെ ആശങ്കകള്‍ ന്യായമാണ്. അത് ഇല്ലാതാക്കാൻ വേണ്ട നടപടി സ്വീകരിക്കും മന്ത്രി പറഞ്ഞു.
STORY HIGHLIGHT: kothamangala wild elephant attack