ആന എഴുന്നള്ളിപ്പ് നിയന്ത്രണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വങ്ങള്‍ സുപ്രീംകോടതിയില്‍. തൃശൂര്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.
എഴുന്നള്ളിപ്പിൽ ആനകൾ തമ്മിൽ മൂന്നു മീറ്റർ അകലം, പൊതുവഴിയിൽ രാവിലെ 9നും വൈകിട്ട് 5നും ഇടയിൽ ആനകളെ ഉപയോഗിച്ചുള്ള പരിപാടികൾ പാടില്ല, രാത്രി പത്തുമണിക്കും രാവിലെ നാലിനും ഇടയിൽ ആനകളെ യാത്ര ചെയ്യിക്കരുത്. തുടങ്ങി നിരവധി നിർദ്ദേശങ്ങൾ നൽകി ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട മാർഗരേഖ ഹൈക്കോടതി നവംബറിൽ പുറത്തിറക്കിയിരുന്നു.
എന്നാൽ വർഷത്തിൽ 1600ലേറെ ഉൽസവങ്ങൾ നടക്കുന്ന ജില്ലയിൽ ഈ നിർദേശങ്ങൾ പ്രായോഗികമല്ലെന്ന് ദേവസ്വങ്ങൾ പറഞ്ഞു.
STORY HIGHLIGHT: thrissur pooram devaswoms challenge elephant restrictions